|    Jul 16 Mon, 2018 4:29 am
FLASH NEWS

ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകള്‍ : കര്‍ശന മാനദണ്ഡങ്ങള്‍ വരുന്നു

Published : 11th August 2017 | Posted By: fsq

 

കോഴിക്കോട്:  ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളുടെ പരിശോധനയുടെ ഒന്നാംഘട്ടം സപ്തംബര്‍ 15 നകം പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം. നവംബര്‍ ഒന്നിന്  പരിശോധന അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. നവംബര്‍ 15 രണ്ടാംഘട്ട പരിശോധന. തുടര്‍ന്ന് മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്തും. തൊഴിലാളി ക്യാംപുകള്‍ക്ക് ജില്ലാ ഭരണകൂടം താഴെ പറയുന്ന മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ക്യാംപ്സ്ഥിതിചെയ്യുന്ന സ്ഥലം: വയല്‍ ചതുപ്പു പ്രദേശത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി സ്ഥിതി ചെയുന്ന ക്യാംപുകള്‍ അനുവദിക്കില്ല. കെട്ടിടത്തിനോ ഷെഡിനോ തദ്ദേശ സ്ഥാപനത്തിന്റെ നമ്പര്‍ എങ്കിലും ഉണ്ടാവണം.  കിടപ്പുമുറികള്‍: ഒരു മുറിയില്‍ ഓരോരുത്തര്‍ക്കും ചുരുങ്ങിയത്. രണ്ടര ചതുരശ്ര മീറ്റര്‍ സ്ഥലം ഉണ്ടായിരിക്കണം. ഓരോരുത്തര്‍ക്കും സ്വതന്ത്രമായി കിടക്കുന്നതിനുള്ള സ്ഥലസൗകര്യം, ആവശ്യത്തിന് വായു സഞ്ചാരം, പ്രകാശം എന്നിവ ഉണ്ടാവണം. കിടപ്പുമുറികളില്‍ തട്ടുകളായി ഉപയോഗിക്കുന്ന തരത്തില്‍ ബെഡ്ഡ് ഏര്‍പ്പെടുത്താം. രണ്ടില്‍ കൂടുതല്‍ ത് ഒഴിവാക്കണം. തറ ഉറച്ചതും ഈര്‍പ്പരഹിതവുമാവണം. വൃത്തിയായി സൂക്ഷിക്കണം.ശുചിമുറി: 10 പേര്‍ക്ക് ഒന്ന് എന്ന തോതില്‍ കക്കൂസ് ഉണ്ടായിരിക്കണം. സെപ്റ്റിക് ടാങ്ക് /ഡബിള്‍ സോക്ക്പിറ്റ് വേണം. വൃത്തിയായി സൂക്ഷിക്കണം. കുളിമുറി: ഉറച്ചതറയോടുകൂടിയ കുളിമുറിയും മലിനജലം ഒഴുക്കികളയുന്നതിന് സൗകര്യവും വേണം. ചുറ്റും മറയുണ്ടായിരിക്കണം. പൊതുജനങ്ങള്‍ക്ക് അസൗകര്യം  ഉണ്ടാവാത്ത തരത്തില്‍  നിര്‍മിച്ചതാവണം. അടുക്കള: ഉറച്ചതറ, വായു സഞ്ചാരമുള്ള മുറി, പാചകം ചെയ്യുന്നതിനും സൂക്ഷിച്ചുവയ്ക്കുന്നതിനും അടച്ചുറപ്പുള്ള പ്രത്യേക അടുക്കള എന്നിവ ഉണ്ടാകണം. പാത്രങ്ങള്‍ കഴുകുന്നതിനു പ്രത്യേകം സൗകര്യം ഉണ്ടാവണം, ദ്രവമാലിന്യങ്ങള്‍  സംസ്‌കരിക്കുന്നതിന്  സോക്പിറ്റ് വേണം. ഖരമാലിന്യസംസ്‌കരണം: ജൈവ, അജൈവ മാലിന്യം വേര്‍തിരിക്കാനുള്ള സംവിധാനം, സോക് പിറ്റ്, ബയോഗ്യാസ്, കമ്പോസ്റ്റ്കുഴി, ഏറോബിക് സംവിധാനം തുടങ്ങിയവയില്‍  ഏതെങ്കിലും ഉണ്ടായിരിക്കണം. പ്ലാസ്റ്റിക് പോലുള്ള  അജൈവ മാലിന്യങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. കുടിവെളളം: പൊതു ടാപ്പ്, കിണര്‍, ടാങ്കര്‍ ലോറി വെള്ളം, വെള്ളം ശേഖരിക്കുന്ന ടാങ്ക് എന്നിവയില്‍  ഏതെങ്കിലും വേണം. കിണര്‍  ആഴ്ചയില്‍ ഒരിക്കലെങ്കിലും അണുനശീകരണം നടത്തണം. പരിസരം വൃത്തിയായി സൂക്ഷിക്കണംപൊതുശുചിത്വം: കൂത്താടി വളരുന്ന സാഹചര്യം, മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കണം. പരിശോധനയുടെ അടിസ്ഥാനത്തില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് സ്‌കോറിങ് ഏര്‍പ്പെടുത്തും. പരിശോധനയ്ക്ക് ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ മെഡിക്കല്‍  ഓഫിസര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍, ജില്ലാ ലേബര്‍  ഓഫിസര്‍, ജില്ലാ  ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ എന്നിവരുള്‍പ്പെട്ട മോണിറ്ററിങ് സംഘം മേല്‍നോട്ടം വഹിക്കും. തദ്ദേശ സ്ഥാപന തലത്തില്‍ പരിശോധനാ സംഘമുണ്ടാവും. പഞ്ചായത്ത് തലത്തില്‍ പരിശോധനാ സംഘത്തില്‍ വാര്‍ഡ് മെംബര്‍, പഞ്ചായത്ത് സെക്രട്ടറി/അസി. എന്‍ജിനീയര്‍/ ഓവര്‍സിയര്‍, ഹെല്‍ത്ത് ഇന്‌സ്‌പെക്ടര്‍, ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്നിവരുണ്ടാവും. കോര്‍പറേഷന്‍ തലത്തി ല്‍ വാര്‍ഡ് കൗണ്‍സിലര്‍, കോര്‍പറേഷന്‍ എന്‍ജിനീയര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍/ ഇന്‍സ്‌പെക്ടര്‍, ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്നിവരാവും പരിശോധിക്കുക. മുനിസിപ്പല്‍ തലത്തില്‍ വാര്‍ഡ് കൗ ണ്‍സലര്‍, മുനിസിപ്പല്‍ സെക്രട്ടറി, ഹെല്‍ത്ത് ഓഫിസര്‍/ ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പോലിസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ പരിശോധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss