|    Jan 16 Mon, 2017 10:54 pm
FLASH NEWS

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് റെയ്ഡ്; 21 പേര്‍ പിടിയില്‍

Published : 17th July 2016 | Posted By: mi.ptk

Rishiraj-Singh-Raid

കൊച്ചി: പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ എക്‌സൈസ് റെയ്ഡ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായുള്ള പരാതിയെത്തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ നേരിട്ടെത്തിയാണ് റെയ്ഡ് നടത്തിയത്. ചില ക്യാമ്പുകളില്‍ നിന്ന് കഞ്ചാവ്,ബ്രൗണ്‍ ഷുഗര്‍, ഗുഡ്ക എന്നീ ലഹരി വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന 21 ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.പെരുമ്പാവൂരിലെ വല്ലം,വടയംകുളം ഭാഗങ്ങളിലുള്ള ക്യാമ്പുകളിലാണ് റെയ്ഡ് നടത്തിയത്. രാവിലെ ആറ് മണിയോടെ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ 22 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. നാലായിരം കിലോ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ഋഷിരാജ് സിംഗ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 180 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക