|    May 29 Mon, 2017 6:10 am
FLASH NEWS

ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

Published : 11th May 2016 | Posted By: SMR

മാള: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കഴുത്തറുത്തു കൊന്ന് തീയിട്ട നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ പിണ്ടാണിയിലെ നടുമുറി പരമേശ്വരന്‍ എന്നയാളുടെ പറമ്പില്‍ ഇന്നലെ പുലര്‍ച്ചെയാണ് പരിസരവാസികള്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
അസം സ്വദേശിയായ കുമാര്‍നാഥി (33)ന്റേതാണ് മൃതദേഹം. 80 ശതമാനം കത്തിക്കരിഞ്ഞ നിലയിലായിരുന്നുമൃതദേഹം. കൂടെയുണ്ടായിരുന്ന അസംസ്വദേശി മനോജി(33)നെ കാണാതായിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു കത്തിയും ബാഗും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.
മാള പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് ഉ—ദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂര്‍ എസ്പി കെ കാര്‍ത്തിക്, ചാലക്കുടി ഡിവൈഎസ്പി ഡി സജു തുടങ്ങിയവരും തെളിവെടുപ്പ് നടത്തി. മാള സിഐയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day