|    Aug 17 Thu, 2017 11:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇതര സംസ്ഥാന തൊഴിലാളിക്കു നേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍

Published : 31st October 2016 | Posted By: SMR

ആലുവ: വീട് അറ്റകുറ്റപ്പണിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ഹനുമന്ത് നഗറില്‍ ഷെയ്ഖ് മൈനുലി (40)നാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സിവില്‍സ്‌റ്റേഷന്‍ റോഡ് വിജയ് മന്ദിരത്തില്‍ ഡോ. ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയ് (30)നെ പൊലിസ് അറസ്റ്റ് ചെയ്തു. പണിയെടുക്കുകയായിരുന്ന ഷെയ്ഖ് മൈനുലിന്റെ പിന്നിലൂടെയെത്തിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഷെയ്ഖ് മൈനുലിനെ വീട്ടുടമയുടെ ഭാര്യയും നാട്ടുകാരും ചേര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്  വെടിയുണ്ട പുറത്തെടുത്തു. ഇതിനിടയില്‍ പ്രതിയും ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഷെയ്ഖ് മൈനുല്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മുമ്പ് സിവില്‍സ്‌റ്റേഷന്‍ റോഡിലുള്ള ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് പരിസരത്തെത്തി വിജയ് ഭീഷണി മുഴക്കിയിരുന്നു. മദ്യലഹരിക്കടിമയായ ഇയാളെ പെരുമ്പാവൂരിലെ ഒരു മദ്യവിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ചയോളം ചികില്‍സിച്ചിരുന്നു. പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി പ്രിന്‍സിപ്പല്‍ എസ്‌ഐ ഹണി കെ ദാസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക