|    Mar 2 Thu, 2017 12:16 am
FLASH NEWS

ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ വര്‍ധിക്കുന്നു: മുഖ്യമന്ത്രി

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇക്കൊല്ലം ഒക്ടോബര്‍ 16 വരെ 492 കേസുകള്‍ രജിസ്റ്റര്‍ ചെയ്—തിട്ടുണ്ട്. 2015ല്‍ 568 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്—തിരുന്നത്. 2014ല്‍ ഇത് 420 ആയിരുന്നു. 2013ല്‍ 283 കേസും 2012ല്‍ 273 കേസും 2011ല്‍ 178 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പൊതുസ്ഥലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട് ഈവര്‍ഷം ഒകടോബര്‍ 15 വരെ 34,261 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 2014-15 കാലയളവില്‍ 50,934 കേസുകളും 2015-16 കാലയളവില്‍ 60,183 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെയും കുട്ടികളെയും കാണാതാവുന്ന സംഭവത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈവര്‍ഷം സപ്തംബര്‍ 15വരെ 74 സ്ത്രീകളെയും 28 കുട്ടികളെയും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമത്രി അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ മെയ് 18 മുതല്‍ സപ്തംബര്‍ 30 വരെ വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് 170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 71 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day