|    Jul 25 Tue, 2017 12:29 am
FLASH NEWS

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം; നഗരസഭ പോലിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

Published : 24th September 2016 | Posted By: SMR

തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തില്‍ നഗരസഭ പോലിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. റവന്യൂ,ആരോഗ്യ വിഭാഗങ്ങളും തൊഴില്‍ വകുപ്പും ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ സാമൂഹികാന്തരീക്ഷം പരിശോധിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയജബ്ബാര്‍ അറിയിച്ചു. ഇന്നലെ ചെയര്‍പേഴ്‌സന്റെ കാബിനില്‍ വൈസ് ചെയര്‍മാന്‍, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലേയും, തൊഴില്‍ വകുപ്പിലേയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്.
തൊടുപുഴയില്‍ 428 അന്യ സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ലേബര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ 3000ത്തിലധികം തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നതായാണ് ്അനൗദ്യോഗിക കണക്ക്. ഇവര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ കൂടുന്നതും മോശമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് പകര്‍ച്ചവ്യാധികളും മറ്റുമുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. 19ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി പോലിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചത്.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലിസും അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി പ്രത്യേകം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. നഗരസഭയുടെ തീരുമാനപ്രകാരം ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധിക്കും.
വാണിജ്യാവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങളില്‍ താമസം അനുവധിക്കില്ല. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ പോലിസിന്റെ നിര്‍ദ്ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. കൃത്യമായ വിവരങ്ങളില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്കും കെട്ടിട ഉടമകള്‍ക്കുമെതിരെ നടപടി എടുക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക