|    Mar 27 Mon, 2017 10:29 am

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന

Published : 12th July 2016 | Posted By: SMR

മരട്: മരട് നഗരസഭ പ്രദേശമായ നെട്ടൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി താമസിക്കുന്നവരുടെ കെട്ടിടങ്ങളില്‍ നഗരസഭ അധികൃതരും ആരോഗ്യ വകുപ്പും പനങ്ങാട് പോലിസും ചേര്‍ന്ന് മിന്നല്‍ പരിശോധന നടത്തി.
മിക്ക തൊഴിലാളികളും ജോലിക്കു പോയിരിക്കയായിരുന്നതിനാല്‍ കുറച്ചു പേരെ മാത്രമെ നേരില്‍ കാണാന്‍ സംഘത്തിന് സാധിച്ചുള്ളു. വൃത്തിഹീനമായ സാഹചര്യങ്ങള്‍, അടുക്കും ചിട്ടയും ഇല്ലാതെയുമാണ് പരിസരം.
അവര്‍ക്കുവേണ്ട നിര്‍ദേശങ്ങേള്‍ നല്‍കി ബോധവല്‍ക്കരണം നടത്തുകയും പരിസരം ശുചിയാക്കി ഇടണമെന്നും ആവശ്യപ്പെടുകയുണ്ടായി.
മതിയായ രേഖകള്‍ ഇല്ലാത്തവര്‍ക്ക് ഫിങ്കര്‍ പ്രിന്റ് മുതലായ എടുക്കുന്നതിനും ഇവര്‍ക്ക് മെഡിക്കല്‍ ക്യാംപ് നടത്തി കൂടുതല്‍ ബോധവാന്മാരാക്കുന്നതിനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞതായും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. സംഘത്തില്‍ പനങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, എഎസ്‌ഐ ജോസഫ് ജോര്‍ജ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍, കൗണ്‍സിലര്‍ ജമീല മുഹമ്മദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍ എക്‌സ് റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി അര്‍ സ്റ്റാലിന്‍, പനങ്ങാട് പോലിസ് രാജേഷ് കെ നായര്‍, സജീവന്‍, കലേശന്‍, ലൈജു എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക