|    Nov 17 Sat, 2018 5:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ധന: ഹിന്ദി പഠനവുമായി പോലിസ്

Published : 7th August 2018 | Posted By: kasim kzm

നാദാപുരം: നാദാപുരം കണ്‍ട്രോള്‍ റൂമിലെ പോലിസുകാര്‍ ഹിന്ദി പഠിക്കുന്നു. നാദാപുരം മേഖലയിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കാണ് പോലിസിനെ ഇതിനു പ്രേരിപ്പിച്ചത്. നാദാപുരം കണ്‍ട്രോള്‍ റൂമില്‍ 60 പോലിസുകാരാണുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി ഇവര്‍ 24 മണിക്കൂറും നാദാപുരം മേഖലയില്‍ പട്രോളിങ് നടത്തുന്നു. നാദാപുരം മേഖലയില്‍ വിവിധയിടങ്ങളിലായി നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നുണ്ട്.
പോലിസുകാര്‍ക്ക് ഹിന്ദി അറിയാത്തതിനാല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും രാത്രികാലങ്ങളില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്യാനാവാത്ത സ്ഥിതിയാണുള്ളത്. ഇപ്പോള്‍ പട്ടാളത്തില്‍ നിന്നു വിരമിച്ച് ഹോം ഗാര്‍ഡുമാരായി സ്‌റ്റേഷനു കീഴില്‍ ജോലി ചെയ്യുന്നവരുടെ സഹായത്താലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പലപ്പോഴും ഹോം ഗാര്‍ഡുമാരുടെ സേവനം ഇതിനായി ലഭിച്ചെന്നുവരില്ല.
ഈ അവസ്ഥയിലാണ് കണ്‍ട്രോള്‍ റൂമിലെ പോലിസുകാരെ ഹിന്ദി പഠിപ്പിക്കാനുള്ള സംവിധാനമൊരുക്കിയത്. രാവിലെ 7.30 മുതല്‍ 9 മണി വരെ രണ്ടു ഷിഫ്റ്റുകളിലായാണ് ക്ലാസ്. സംസ്ഥാനത്തു തന്നെ ആദ്യമായാണ് പോലിസുകാര്‍ക്ക് ഇത്തരത്തില്‍ ഹിന്ദി പഠന ക്ലാസ് സംഘടിപ്പിക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss