|    May 26 Fri, 2017 1:55 am
FLASH NEWS

ഇതര പ്രത്യയശാസ്ത്ര അനുയായികളെ ആക്രമിക്കുന്നത് ജനാധിപത്യവിരുദ്ധം: മോദി

Published : 26th September 2016 | Posted By: SMR

ഇയാസ്   മുഹമ്മദ്

കോഴിക്കോട്: ഇതര പ്രത്യയശാസ്ത്രം പിന്തുടരുന്നവരെ ആക്രമിക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കൊലപാതക രാഷ്ട്രീയക്കാരെ വെറുതെ വിടില്ല. കേരളത്തിലെ കൊലപാതകങ്ങള്‍ പലതും ഡല്‍ഹിയില്‍ അറിയുന്നുപോലുമില്ലെന്നും ബിജെപി ദേശീയ കൗണ്‍സില്‍ വേദിയില്‍ നരേന്ദ്ര മോദി പറഞ്ഞു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയ സംസ്ഥാനമായ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു വേണ്ടി രാജ്യം മുഴുവന്‍ കൂടെ നില്‍ക്കും. കേരളത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ സ്മരണയ്ക്കായി പുറത്തിറക്കിയ ‘ആഹുതി’ സ്മരണിക പാര്‍ട്ടി പ്രതിനിധികള്‍ രാജ്യമൊട്ടാകെ പ്രചരിപ്പിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. രാജ്യത്തെ തിരഞ്ഞെടുപ്പുപ്രക്രിയ പരിഷ്‌കരിക്കാന്‍ ചര്‍ച്ച ശക്തമാവുകയാണ്. വലിയ ചെലവു വരുന്ന നിലവിലെ രീതിക്ക് മാറ്റം വരുത്തണമെന്ന് രാഷ്ട്രീയ നേതാക്കള്‍ അടക്കം നിര്‍ദേശിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ പറയാതെ പറഞ്ഞ നരേന്ദ്ര മോദി, മുസ്‌ലിംകളെ ബഹിഷ്‌കരിക്കുകയോ വേര്‍തിരിച്ചുനിര്‍ത്തുകയോ അല്ല വേണ്ടതെന്നും അവരെ പരിഷ്‌കരിക്കുകയാണ് ചെയ്യേണ്ടതെന്നുമുള്ള ദീന്‍ദയാല്‍ ഉപാധ്യായയുടെ വാക്കുകള്‍ എടുത്തുപറഞ്ഞു. മുസ്‌ലിംകള്‍ വോട്ടുബാങ്കിനുള്ള വസ്തുക്കളല്ല. അവരെ തുല്യരായി കാണുകയാണ് വേണ്ടതെന്നും ദീന്‍ദയാല്‍ജി പറഞ്ഞിട്ടുണ്ട്. എല്ലാവരെയും തുല്യരായി കാണുന്നതാണ് ബിജെപിയുടെ നയം. പാരിസ്ഥിതിക സന്തുലനം താളം തെറ്റിക്കുന്ന ആഗോളതാപനം തടയാന്‍ ലക്ഷ്യമിട്ട പാരിസ് ഉച്ചകോടിയിലെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് പാരിസ് ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവയ്ക്കുമെന്നും മോദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day