|    Sep 20 Wed, 2017 5:53 am
FLASH NEWS

ഇതരസംസ്ഥാന പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; ചൈല്‍ഡ്‌ലൈന്‍ ഇടപെട്ടു

Published : 6th January 2016 | Posted By: SMR

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെസ്‌റ്റേഷനിലെത്തിയ ഇതരസംസ്ഥാന പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ടു.— കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഹരിയാന സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് പീഡനത്തിനിരയായത്.
വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായതായി വെളിപ്പെട്ടത്. ഇന്നലെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സഹായത്തോടെ പോലിസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യയ്തിട്ടുണ്ട്. അതേസമയം ഹരിയാന സോനപേട്ട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടെത്തി യ വിവരം പോലിസ് ലാഘവത്തോടെയാണ് കണ്ടതെന്ന ആരോപണമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക