|    Jul 16 Mon, 2018 6:47 am
FLASH NEWS

ഇതരസംസ്ഥാന തൊഴിലാളിയുടെ ദുരൂഹ മരണം: പ്രതി അറസ്റ്റില്‍

Published : 27th October 2016 | Posted By: SMR

കൊല്ലം: ഉത്തര്‍പ്രദേശ് സ്വദേശിയായ ഷെഹന്‍ഷാ(സൂര്യ-20) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ വസീമി(31)നെ കൊല്ലം ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും കഴിഞ്ഞ രണ്ടു മാസം മുമ്പ് ചാമക്കട പുകയില പണ്ടകശാല പാലത്തിനടുത്ത് മുംതാസ് മന്‍സിലില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഷഹന്‍ഷായാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. ഷഹന്‍ഷായോടൊപ്പം താമസിച്ചിരുന്നയാളായിരുന്ന വസിം. കഴിഞ്ഞ 21നാണ് മരിച്ച നിലയില്‍ വസീമിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പോലിസിന്റെ  അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. മരണപ്പെട്ട ഷഹന്‍ഷായുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത്: വസീമും മരണപ്പെട്ട ഷെഹന്‍ഷായെ കൂടാതെ മറ്റ് അഞ്ച് ഉത്തര്‍പ്രദേശ് സ്വദേശികളും കൂടി ബെഡ് ഷീറ്റ് വില്‍പ്പനയ്ക്കായാണ് ഇവിടെ തങ്ങിയിരുന്നത്. പത്ത് ദിവസം മുമ്പ്  ബെഡ്ഷീറ്റ് കച്ചവടം നടത്തിയ ശേഷം മടങ്ങിവരവെ ഷഹന്‍ഷായുടെ കാലിന് മുടന്തു കണ്ട് വിവരം തിരക്കിയപ്പോള്‍ വീണ് പരുക്ക് പറ്റിയതാണെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടാതെ വേദനസംഹാരഗുളികകളും മറ്റും വാങ്ങി വാടക വീട്ടില്‍ വിശ്രമത്തിലായിരുന്നു ഇയാള്‍. ഇതിനിടെ വാസിമിന്റെ 1200 രൂപ കൊലചെയ്യപ്പെട്ട ഷെഹന്‍ഷാ മോഷ്ടിച്ചെടുത്ത് മദ്യപിച്ചു എന്ന കാരണത്താല്‍ ഷെഹന്‍ഷായെ മുറിക്കുള്ളില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നെഞ്ചെല്ല് തകര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏല്‍ക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. പ്രതിയും മറ്റും ചേര്‍ന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും  ചെയ്തു. ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്ന വേളയില്‍  കൊല്ലം ഈസ്റ്റ് എസ് ഐ എസ് ജയകൃഷ്ണനും പോലിസുകാര്‍ക്കും മരണകാര്യത്തില്‍ സംശയം തോന്നുകയും തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. മെഡിക്കല്‍കോളജ് ഫോറന്‍സിക് വിഭാഗം പ്രഫസര്‍ ആന്റ് പോലിസ് സര്‍ജന്‍ ഡോ.കെ.വല്‍സല നടത്തിയ പരിശോധനയില്‍ മരണകാരണം ശരീരത്തിലേറ്റ ക്ഷതങ്ങളും നെഞ്ചെല്ല് തകര്‍ന്നതില്‍ വച്ചാണെന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ ഡോ.കെ വല്‍സലയുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ച് പോലിസിന് കൈമാറുകയും ചെയ്തു.  ദൃക്‌സാക്ഷികള്‍ ഒന്നും ഇല്ലാതിരുന്ന കേസില്‍ പോലിസിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ കുറ്റാന്വേഷണരീതിയിലൂടെയാണ് ഈ കേസ്സിലെ കുറ്റം തെളിയിക്കപ്പെട്ടതും പ്രതിയെ അറസ്റ്റു ചെയ്തതും. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തില്‍ കൊല്ലം എസിപി ജോര്‍ജ്ജ് കോശി, കൊല്ലം ഈസ്റ്റ്  സി ഐ എസ് മഞ്ചു ലാല്‍,കൊല്ലം ഈസ്റ്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ് ജയകൃഷ്ണന്‍ , അഡീഷനല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സി സുരേഷ്‌കുമാര്‍, എ ഷാജഹാന്‍, എഎസ്‌ഐ സുരേഷ് കുമാര്‍ , എസ്‌സിപിഒ  അനന്‍ബാബു, സിപിഒ ബിജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തിയത്. അറസ്റ്റു  ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss