|    Nov 20 Mon, 2017 6:03 am
FLASH NEWS

ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച വീടിനെതിരേ പരാതി

Published : 8th August 2017 | Posted By: fsq

 

അരൂര്‍: എഴുപുന്ന മേഖലകളിലെ മല്‍സ്യ സംസ്‌കരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍  തിങ്ങിപ്പാര്‍ക്കുന്ന എഴുപുന്നയിലെ വാടകവീടിനെതിരെ നാട്ടുകാര്‍ ഡിഎംഒ ,ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കി .ഏകദേശം നൂറ്റി നാല്‍പ്പത്തി എട്ടോളം അന്യസംസ്ഥാന സ്ത്രീ തൊഴിലാളികളെയാണ് ഈ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. ഒരു കുടുബത്തിനു താമസിക്കാന്‍ മാത്രം സൗകര്യങ്ങള്‍ ഉള്ള വീട്ടിലാണ് ഇത്രയും സ്ത്രീ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത് .ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സ്ഥല സൗകര്യങ്ങള്‍ നിലവില്‍ ഇവിടെ ഇല്ല. ഇവിടെ നിന്നും ശുചി മുറി മാലിന്യങ്ങള്‍ പുറം തള്ളുന്നത് സമീപപ്രദേശങ്ങളിലെ തോടുകളിലും പരിസരങ്ങളിലുമാണ്. ദുര്‍ഗ്ഗന്ധം മൂലം ഇതിനു സമീപത്തുള്ള ആരാധാനാലയത്തില്‍ എത്തുന്ന ഭക്തര്‍ക്ക് വളരെ ബുദ്ധിമുട്ടാണ് അനുഭവപെടുന്നത് .ഇതിനെതിരെ ശാന്തിനഗര്‍ റസിഡന്‍സ് അസോസിയേന്‍ പരാതി നല്‍കിയിരുന്നു. ഈ അവസ്ഥക്ക് പരിഹാരം കാണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഴുപുന്നയിലെ പൊതുപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക