|    Jul 25 Tue, 2017 4:28 pm
FLASH NEWS

ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 17th August 2016 | Posted By: SMR

പാനൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനു പിരിവ് നല്‍കിയില്ലെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശി ഷിബു(35)വിനെ
കൊളവല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. നാലു പേരെ കൂടി പിടികൂടാനുണ്ടെന്നു പോലിസ് അറിയിച്ചു. തെണ്ടപ്പറമ്പ് പയ്യട പാലത്തിന് സമീപത്തെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കന്ന 10   ഓളം തൊഴിലാളികളെയാണ് ഒരു സംഘം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
ഒരാഴ്ച മുമ്പ് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനെന്നു പറഞ്ഞ് 100 രൂപയുടെ കൂപണ്‍ ഓരോരൂത്തര്‍ക്കും മുറിച്ചുനല്‍ കിയിരുന്നു. ഞായറാഴ്ച രാത്രി പൈസ വാങ്ങാനെത്തിയവരോട് കൂപണ്‍ മേസ്തിരിയെ ഏല്‍പിച്ചിട്ടുണ്ടെന്നും അയാളുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും തൊഴിലാളികള്‍ പറഞ്ഞെങ്കിലു ഇത് കേള്‍ക്കാന്‍ നില്‍ക്കാതെ തൊഴിലാളികളെ മര്‍ദ്ദിക്കുകയും ഭക്ഷണപദാര്‍ഥങ്ങള്‍ എടുത്ത് പൂറത്തേക്കെറിയുകയുമായിരുന്നു.
വൈദ്യുതി ഫ്യൂസ് ഈരിമാറ്റിയാണ് മര്‍ദ്ദനം. തൊഴിലാളികള്‍ നിലവിളി കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അക്രമത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. നാലുപേരെ പാനൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബാക്കിയുള്ളവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയക്കുകയും ചെയ്തു.
പരിക്കേറ്റവരെ എസ്ഡിപിഐ ജില്ലാ സെക്രട്ടരി ഹാറൂണ്‍ കടവത്തൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. ബിജെപി അക്രമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കടവത്തൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഹമ്മദ് നാരോള്‍, ലതീഫ് പറമ്പത്ത് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക