|    Feb 19 Mon, 2018 1:28 pm
FLASH NEWS

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടാവുന്നു

Published : 19th January 2017 | Posted By: fsq

 

വടകര: ഇതരസംസ്ഥാന തൊഴിലാളികളുടെ സഹവാസ കേന്ദ്രം പരിസരവാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി പരാതി. വടകര നഗരസഭ ഓഫിസിന് സമീപത്തെ ഐസ് റോഡ്,  കണിയാങ്കണ്ടി പ്രദേശം എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് തൊഴിലാളികളെ കൊണ്ടുള്ള പ്രയാസം നേരിടുന്നത്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം, കൂടാതെ മറ്റു പ്രദേശ്ത്ത് നിന്നുള്ള തൊഴിലാളികളും രാത്രി കാലങ്ങളില്‍ തമ്പടിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് നഗരസഭ ചെയര്‍മാന് പ്രദേശവാസികള്‍ ഒന്നടങ്കം പരാതി നല്‍കിയിരിക്കുകയാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വില്‍പനയും ഇത് ഉപയോഗിക്കുന്നതിനായി എത്തിച്ചേരുന്ന സംഘങ്ങളും നേരം പുലരുവോളം ഇവിടെ തമ്പടിക്കുകയാണ്. രാത്രികാലങ്ങളില്‍ ട്രെയിനിറങ്ങി വരുന്ന കാല്‍നടയാത്രക്കാരും മറ്റും പലപ്പോഴും ഭയപ്പെട്ട് കൊണ്ടാണ് ഇതിലെ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഐസ് ഫാക്ടറിക്ക് സമീപത്തെ വീടിന്റെ ഗെയിറ്റില്‍ സ്ഥാപിച്ച ലൈറ്റ് അടിച്ചു തകര്‍ക്കുകയും, വീടിന്റെ മുന്‍വശത്ത് വച്ചിരുന്ന പൂച്ചെട്ടികള്‍ നശിപ്പിക്കുകയും ചെയ്ത സംഭവമുണ്ടായി. ഇത് മൂലം വീട്ടുകാര്‍ക്ക് താമസിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിടുകയാണെന്നും പരാതിയില്‍ പറയുന്നു. ഈ റോഡിലെ ഒരു കട കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രസ്തുത സ്ഥലങ്ങളില്‍  പോലിസ് നൈറ്റ് പെട്രോളിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരസഭാ ചെയര്‍മാന് നല്‍കിയ പരാതിയില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss