|    Mar 24 Fri, 2017 1:41 pm
FLASH NEWS

ഇഡ്ഡ്‌ലിക്ക് ഒരു രൂപ അധികം ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Published : 27th September 2016 | Posted By: SMR

ബംഗളൂരു: ഇഡ്ഡ്‌ലിക്ക് ഒരു രൂപ അധികം വില ഈടാക്കിയതിന് ഉപഭോക്തൃ കോടതിയെ സമീപിച്ചയാള്‍ക്ക് അധികമായി ഈടാക്കിയ ഒരു രൂപയും നൂറ് രൂപ നഷ്ടപരിഹാരവും ആയിരം രൂപ കോടതിച്ചെലവും നല്‍കാന്‍ കോടതി വിധി.
ബംഗളൂരുവിലെ അഡ്വക്കറ്റായ പി നരസിംഹമൂര്‍ത്തിയാണ് നഗരത്തിലെ വസുദേവ അഡിഗാസ് ഫാസ്റ്റ്ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റസ്റ്റോറന്റിനെതിരേ കോടതിയെ സമീപിച്ച് വിജയകരമായ വിധി സമ്പാദിച്ചത്.
ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന സന്നദ്ധ സംഘടനയ്ക്ക് സംഭാവന നല്‍കാനാണ് അധികമായി ഒരു രൂപ ഈടാക്കിയതെന്ന റസ്റ്റോറന്റിന്റെ വാദം അംഗീകരിക്കാന്‍ കൂട്ടാക്കാതെയാണ് ജില്ലാ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി.
റസ്‌റ്റോറന്റിലെ മെനുകാര്‍ഡില്‍ ഇഡ്ഡ്‌ലിക്ക് 24 രൂപയായിരുന്നുവെങ്കിലും 25 രൂപയാണ് മൂര്‍ത്തിയില്‍നിന്ന് ഈടാക്കിയത്. ബില്ലിലെയും മെനുകാര്‍ഡിലെയും സംഖ്യ ഒന്നല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂര്‍ത്തി ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.
2014ല്‍ കണ്‍സ്യൂമര്‍ ഫോറം ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും വിധിക്കെതിരേ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെയും ഹൈക്കോടതിയെയും സമീപിച്ചു.
എന്നാല്‍, കമ്മീഷനും ഹൈക്കോടതിയും ഉപഭോക്താവിന് അനുകൂലമായ വിധിയെ അംഗീകരിക്കുകയായിരുന്നു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക