|    May 29 Mon, 2017 9:41 am
FLASH NEWS

ഇഡ്ഡലിക്ക് ഒരു രൂപ അധികം ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

Published : 26th September 2016 | Posted By: mi.ptk

iddali

ഇഡ്ഡലിക്ക് ഒരു രൂപ അധികം വില ഈടാക്കിയതിന് ഉപഭോക്തൃ കോടതിയെ സമീപിച്ചയാള്‍ക്ക് അധികമായി ഈടാക്കിയ ഒരു രൂപയും നൂറ് രൂപ നഷ്ടപരിഹാരവും ആയിരം രൂപ കോടതിച്ചിലവും നല്‍കാന്‍ കോടതി വിധി. ബംഗളൂരുവിലെ അഡ്വക്കേറ്റായ പി നരസിംഹമൂര്‍ത്തിയാണ്  നഗരത്തിലെ വസുദേവ അഡിഗാസ് ഫാസ്റ്റ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റെസ്റ്റോറന്റിനെതിരെ കോടതിയെ സമീപിച്ച് വിജയകരമായ വിധി സമ്പാദിച്ചത്. ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന സന്നദ്ധ സംഘടനക്ക് സംഭാവന നല്‍കാനാണ് അധികമായി ഒരു രൂപ ഈടാക്കിയതെന്ന റെസ്റ്റോറന്റിന്റെ വാദം അംഗീകരിക്കാന്‍ കൂട്ടാക്കാതെയാണ് ജില്ല കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി. റെസ്‌റ്റോറന്റിലെ മെനുകാര്‍ഡില്‍ ഇഡ്ഡലിക്ക് 24 രൂപയായിരുന്നുവെങ്കിലും 25 രൂപയാണ് മൂര്‍ത്തിയില്‍ നിന്ന് ഈടാക്കിയത്. ബില്ലിലെയും മെനുകാര്‍ഡിലെയും സംഖ്യ ഒന്നല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂര്‍ത്തി ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. 2014ല്‍ കണ്‍സ്യൂമര്‍ ഫോറം ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും വിധിക്കെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെയും ഹൈകോടതിയെയും സമീപിച്ചു. എന്നാല്‍ കമ്മീഷനും ഹൈകോടതിയും ഉപഭോക്താവിന് അനുകൂലമായ വിധിയെ അംഗീകരിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day