|    Jul 26 Wed, 2017 10:18 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടുക്കി വനത്തില്‍ തീ പടരുന്നു

Published : 5th March 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി വനമേഖലയില്‍ വന്‍ കാട്ടുതീ പടരുന്നു. ഇന്നലെ വൈകീട്ട് മൂന്നോടെ വനാന്തരത്തിനു മുകളിലൂടെ പറന്ന വിമാനത്തിന്റെ പൈലറ്റാണ് ഇതു സംബന്ധിച്ച വിവരം അധികൃതരെ അറിയിച്ചത്. നെടുമ്പാശ്ശേരി എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിനു ലഭിച്ച ഈ വിവരം ആലുവ പോലിസ് കണ്‍ട്രോള്‍ റൂമിനു കൈമാറുകയായിരുന്നു. ഇവര്‍ ഇടുക്കി ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു.
തുടര്‍ന്നു എല്ലാ പോലിസ്-ഫോറസ്റ്റ് സ്‌റ്റേഷനുകളിലും വിവരം കൈമാറി ഭൂപ്രദേശം ഏതെന്നു കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ജില്ലയുടെ 72 നോട്ടിക്കല്‍ മൈല്‍ അകലെയെത്തിയപ്പോഴാണ് തീ പടരുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ രാത്രി വൈകും വരെ വനത്തില്‍ തീപ്പിടിത്തം റിപോര്‍ട്ട് ചെയ്തിട്ടില്ല. മറയൂര്‍ മാട്ടുന്ത ചോലയിലും പുല്‍മേടുകളിലും തീ പടരുന്നതായി കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക