|    May 29 Mon, 2017 5:57 am
FLASH NEWS

ഇടുക്കി മെഡിക്കല്‍ കോളജ്: വാക്‌പോര് ഫേസ്ബുക്കിലേക്കും

Published : 1st August 2016 | Posted By: SMR

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും തമ്മിലുള്ള പോര് ഫെയ്‌സ്ബുക്ക് വഴിയും.ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് ജോയ്‌സ് ജോര്‍ജ് എം.പിയാണ് ഫെയ്‌സ്ബുക്കില്‍ ആദ്യ പോസ്റ്റിട്ടത്.വസ്തുത—കളുടെയും രേഖകളുടേയും അടിസ്ഥാനത്തില്‍ തുറന്ന സംവാദം നടത്തി ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താ ന്‍ ഇതിലൂടെ കഴിയുമെന്നും എംപി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പാര്‍ലമെന്റ് അംഗം എന്ന നിലയിലല്ല, ഒരു ഇടുക്കിക്കാരനെന്ന നിലയിലാണ് പരസ്യ സംവാദത്തിന് എംഎല്‍എയെ ക്ഷണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വസ്തുതകള്‍ മനസ്സിലാക്കാതെയും പാതി മനസ്സിലാക്കിയത് മറച്ചുവച്ചും ദുഷ്പ്രചരണം നടത്തി മുന്നോട്ടു പോകുന്നത് ചതിയാണ്. അത് തിരിച്ചറിയാന്‍ സംവാദത്തിലൂടെ ജനങ്ങള്‍ക്ക് അവസരമുണ്ടാകും. ആരുടെയെങ്കിലും മേല്‍ കുറ്റം ചാര്‍ത്തി കൊണ്ടാടേണ്ട രാഷ്ട്രീയ നാടകമല്ല മെഡിക്കല്‍ കോളജെന്ന് എംപി പറയുന്നു.     വാദിച്ച് ജയിക്കാനോ, തോല്‍ക്കാനോ അല്ല സംവാദം.യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി കൂട്ടായ പരിശ്രമത്തോടെ മെഡിക്കല്‍ കോളജ് ഉണ്ടാക്കാനാണ്.
നമുക്കാവശ്യം മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കലാണ്. മെഡിക്കല്‍ കോളജ് ഒരു സ്വപ്‌നമല്ല, ഇടുക്കിക്കാരന്റെ അനിവാര്യതയാണ്. ഇവിടെ വിലാപങ്ങള്‍ക്ക് പ്രസക്തിയില്ല. എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ മുന്നിലുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുടേയും പകര്‍പ്പുകളും കുറിപ്പിനോടൊപ്പം ഫെയ്‌സ് ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്. അതേസമയം, എം പി യുടെ സംവാദത്തിലേയ്ക്കുള്ള ക്ഷണത്തോട് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day