|    Apr 28 Fri, 2017 11:31 pm
FLASH NEWS

ഇടുക്കി മെഡിക്കല്‍ കോളജ് അംഗീകാരം നഷ്ടമായതിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളെന്ന് ആക്ഷേപം

Published : 9th July 2016 | Posted By: SMR

ചെറുതോണി: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഇടുക്കി മെഡിക്കല്‍ കോളജിന് നഷ്ടമായതിന്റെ പിന്നില്‍ അധികാരികളുടെ അനാസ്ഥയെന്ന് ആരോപണം. മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിന് തൊടുപുഴ-പുളിയന്‍മല റോഡില്‍ ചെറുതോണി ഭാഗത്ത് സ്ഥലം ഉണ്ടായിട്ടും പദ്ധതി വിഭാവനം ചെയ്തതിനെ ഇടുക്കി ഡാമിന്റെ പരിസരത്ത് തന്നെ പദ്ധതി നടപ്പാക്കിയതില്‍ അപാകതയുണ്ട്.
ഡാമിന്റെ പരിസരങ്ങളില്‍ ഉള്ള പാറകള്‍ ഇടിച്ചു നികത്തി കെട്ടിടങ്ങള്‍ പണിയാനാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനമെടുത്തത്. ഇത് നിര്‍മാണത്തിന് തടസ്സമായി. ഇടുക്കി വികസന അതോറിറ്റിയുടെ കൈവശമിരിക്കുന്ന വാഴത്തോപ്പ് കെഎസ്ഇബി കോളനിയുടെ ഏക്കറു കണക്കിനു സ്ഥലം കെഎസ്ഇബി ജില്ലാ പഞ്ചായത്തിനു നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ മെഡിക്കല്‍ കോളജിന്റെ വികസനങ്ങള്‍ നടത്തുന്നതിന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ തടസ്സം നിന്നു.
ഇതും മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകരത്തിനായി 28 കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളാ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടു. ഒന്നാം വര്‍ഷ കാര്യങ്ങള്‍ നടപ്പാക്കിയെങ്കിലും രണ്ടാം വര്‍ഷമായപ്പോഴേയ്ക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. എന്നാല്‍ ഹോസ്റ്റല്‍, ലൈബ്രറി, വെബ്‌സൈറ്റ് എന്നീ കാര്യങ്ങള്‍ മാത്രമാണ് ലഭ്യമായത്. എന്നാല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടുന്ന സൗകര്യങ്ങള്‍ ഒന്നും കേരളാ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വകയായി ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി ആറു കോടി രൂപ അനുവദിച്ചെങ്കിലും ഇതൊന്നും മെഡിക്കല്‍ കോളജ് അധികൃതരുടെ കൈകളില്‍ എത്തിയിട്ടില്ലെന്നും അറിയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day