|    Sep 19 Wed, 2018 7:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടുക്കി: മഴയ്ക്കു നേരിയ ശമനം; ഉരുള്‍പൊട്ടല്‍ തുടരുന്നു

Published : 18th August 2018 | Posted By: kasim kzm

ഇടുക്കി: ഇടുക്കി ജില്ലയില്‍ മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നു. ഇതുവരെ ആകെ 29പേര്‍ ജില്ലയില്‍ മഴക്കെടുതികളില്‍ മരിച്ചു. വിവിധ മേഖലകളില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ നിരവധി പേര്‍ക്കു വേണ്ടി തിരിച്ചില്‍ തുടരുകയാണ്്.
വ്യാഴാഴ്ച 13 പേരും മുന്‍ ദിവസങ്ങളില്‍ 28 പേരും ജില്ലയില്‍ മരിച്ചിരുന്നു. നെടുങ്കണ്ടം പച്ചടി പത്തുവളവില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും മൂന്നാര്‍ നല്ലതണ്ണി റോഡില്‍ ടാറ്റാ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരും അടക്കമാണിത്. ചെറുതോണി ഗാന്ധിനഗര്‍ കോളനിയിലെ വനരാജ് (65), ഭാര്യ കമലം (60), ശാന്തിനിലയം കലാവുദ്ദീന്‍, വാറപ്ലാക്കല്‍ പൊന്നമ്മ, പെരുംകാല കല്ലടിയില്‍ ജയരാജന്റെ ഭാര്യ ഭാവന (31), മകള്‍ ശ്രുതി (10), കീരിത്തോട് കണിയാംകുടിയില്‍ ശശിയുടെ ഭാര്യ സരോജനി, കരിമ്പന്‍കാനത്ത് വട്ടപ്പാറയില്‍ വി എ ജോര്‍ജ് (70), ഭാര്യ അന്നക്കുട്ടി (65), മകള്‍ കുഞ്ഞുമോള്‍ (41), വെള്ളത്തൂവല്‍ എസ് വളവില്‍ തുറവയ്ക്കല്‍ തങ്കച്ചന്‍ (മാത്യു 58), ഭാര്യ ലൈസ (56), നെടുങ്കണ്ടം പച്ചടി താറാവിളയില്‍ ജയന്റ പിതാവ് പീറ്റര്‍ തോമസ് (72), ഭാര്യ റോസമ്മ (70), ജയന്റെ ഭാര്യ ജോളി (43), അന്യാര്‍തൊളു നിരപ്പേല്‍ പാലംപറമ്പില്‍ ബിജുവിന്റെ ഭാര്യ ലത, മൂന്നാറില്‍ തമിഴ്‌നാട് സ്വദേശി മദനന്‍, എല്ലക്കല്‍ ആടിയാനാല്‍ ത്രേസ്യാമ്മ (80), മൂന്നാര്‍ നല്ലതണ്ണി റോഡില്‍ ടാറ്റാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സതീഷ് (45), ഭാര്യ വെങ്കിടലക്ഷ്മി(36), മകള്‍ റോഷിത (6) മകന്‍ വിശ്വ (5), ദേവികുളം സേക്രട്ട് ഹാര്‍ട്ട് ആശ്രമത്തിലെ അന്തേവാസിയായ ബ്രദര്‍ ആന്‍ണി അടിമൈ (50), ദേവികുളം സുമംഗലാ ഭവനില്‍ ഉണ്ണി (16) തുടങ്ങിയവര്‍ വിവിധ സംഭവങ്ങളിലായി കഴിഞ്ഞദിവസങ്ങളില്‍ മരിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss