|    Jul 20 Fri, 2018 10:17 pm
FLASH NEWS

ഇടുക്കി മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 2.5 കോടിയുടെ അനുമതി

Published : 16th September 2017 | Posted By: fsq

 

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 2 കോടി 50 ലക്ഷം രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. കൊന്നത്തടി പഞ്ചായത്തിലെ കമ്പിളികണ്ടം- ചിന്നാര്‍ റോഡ് (8 ലക്ഷം), കമ്പിളികണ്ടം-തിങ്കള്‍ക്കാട് റോഡ് (18 ലക്ഷം), കല്ലാര്‍കുട്ടി-കമ്പിളികണ്ടം റോഡ് (15 ലക്ഷം), കമ്പിളികണ്ടം-തിങ്കള്‍ക്കാട് റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം (9.8 ലക്ഷം), വെള്ളത്തൂവല്‍-കൊന്നത്തടി, അഞ്ചാംമൈല്‍ -കൊന്നത്തടി റോഡ് (18 ലക്ഷം),  പനംകുട്ടി-കമ്പിളികണ്ടം റോഡ് (15 ലക്ഷം)  കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട്-വണ്ണപ്പുറം റോഡ് (5 ലക്ഷം), ഇടുക്കി -നേര്യമംഗലം റോഡ് (2.2 ലക്ഷം), വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി-ചിന്നാര്‍ റോഡ് (7 ലക്ഷം), പതിനാറാംകണ്ടം-തോപ്രാംകുടി-പ്രകാശ് റോഡ് (18 ലക്ഷം), പൂമാംകണ്ടം-താഴെപതിനാറ്-രാജമുടി റോഡ് (10 ലക്ഷം), തോപ്രാംകുടി-സ്‌കൂള്‍സിറ്റി-മേലേചിന്നാര്‍ റോഡ് (15 ലക്ഷം), മുരിക്കാശ്ശേരി-തേക്കിന്‍തണ്ട്-പകുതിപ്പാലം റോഡ് (3 ലക്ഷം), മുരിക്കാശ്ശേരി കോളേജ് ജംഗ്ഷന്‍- സേനാപതി-ചെമ്പകപ്പാറ-പെരിഞ്ചാംകുട്ടി റോഡ് (15 ലക്ഷം), ചേലച്ചുവട് -പെരിയാര്‍-മുരിക്കാശ്ശേരി റോഡ് (15 ലക്ഷം), കാമാക്ഷി പഞ്ചായത്തിലെ കാല്‍വരിമൗണ്ട് – തങ്കമണി റോഡ് (43 ലക്ഷം), തങ്കമണി-നീലിവയല്‍-പ്രകാശ് റോഡ് (11 ലക്ഷം), മരിയാപുരം പഞ്ചായത്തിലെ തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം റോഡ് (20 ലക്ഷം), കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഐ.ടി.ഐ പടി-വെള്ളയാംകുടി റോഡില്‍ സംരക്ഷണഭിത്തി നിര്‍മ്മാണം (2.2 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് മുഖേന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss