|    Jul 19 Thu, 2018 5:57 am
FLASH NEWS

ഇടുക്കി ഡാമില്‍ ഒറ്റദിവസം ഉയര്‍ന്നത് മൂന്നടി ജലം

Published : 19th September 2017 | Posted By: fsq

 

തൊടുപുഴ: ഇടുക്കിയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ഇടുക്കി അണക്കെട്ടില്‍ ഒറ്റ ദിവസം ഉയര്‍ന്നത് മൂന്നടിയോളം ജലമാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ അണക്കെട്ടിലെ ജലനിരപ്പ് 2.86 അടി ഉയര്‍ന്ന് 2358.95 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 53 ശതമാനമാണ്.  1170.278 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ ഇടുക്കിയിലുണ്ട്. 53.9 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 106.4 മി.മീ റെക്കോഡ് മഴ രേഖപ്പെടുത്തി. 2013 സപ്തംബറില്‍ രേഖപ്പെടുത്തിയ 230 മി.മീ മഴയാണ് ഇതിന് മുമ്പത്തെ പ്രതിദിന ഉയര്‍ന്ന മഴ. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്തത് കഴിഞ്ഞ 5 വര്‍ഷത്തെ ഉയര്‍ന്ന മഴയാണ്, 300 മി.മീ. ഇടമലയാര്‍ 112.6, ഷോളയാര്‍ 133, തര്യോട് 188, കുറ്റിയാടി 80, ആനയിറങ്കല്‍ 188, പൊന്മുടി 97, നേര്യമംഗലം 121, ലോവര്‍ പെരിയാര്‍ 196, പമ്പ 56, കക്കി 51 മി.മീ. എന്നിങ്ങനെയാണ് വിവിധ പദ്ധതി പ്രദേശങ്ങളില്‍ പെയ്ത മഴ. 2475.475 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാ ള്‍ 238.85 ദശലക്ഷം യൂനിറ്റ് അധികമാണിത്. വൈദ്യുതി ബോര്‍ഡിന്റെ ഗ്രൂപ്പ് ഒന്നില്‍പെട്ട വന്‍കിട അണക്കെട്ടുകള്‍ 57 ശതമാനം നിറഞ്ഞു കഴിഞ്ഞു. ഗ്രൂപ്പ് രണ്ടിലെ ഇടത്തരം അണക്കെട്ടുകള്‍ 78 ശതമാനവും ഗ്രൂപ്പ് മൂന്നിലെ ചെറുകിട അണക്കെട്ടുകള്‍ 99 ശതമാനവും നിറഞ്ഞു. ഷോളയാര്‍, പൊരിങ്ങല്‍കുത്ത്, ലോവര്‍പെരിയാര്‍ അണക്കെട്ടുക ള്‍ 100 ശതമാനം നിറഞ്ഞു. സമീപകാല ചരിത്രത്തിലെ താഴ്ന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. 53.268 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss