|    Sep 21 Fri, 2018 1:12 pm
FLASH NEWS
Home   >  Kerala   >  

ഇടുക്കി ഡാമിലെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക്; ഹൈ അലര്‍ട്ട്

Published : 16th August 2018 | Posted By: afsal ph


തൊടുപുഴ: ഇടുക്കി അണക്കെട്ട് പൂര്‍ണ സംഭരണ ശേഷിയിലേക്കെത്താന്‍ ഒരടി കൂടി മാത്രം. നിലവില്‍ 2402.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇവിടുത്തെ പരമാവധി സംഭരണശേഷി 2403 അടിയാണ്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ചതാണ് കാരണം. ഈ സാഹചര്യത്തില്‍ ഇടുക്കിയില്‍ ഹൈ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ നിലയില്‍ നീരൊഴുക്കു തുടര്‍ന്നാല്‍ വെള്ളിയാഴ്ച തന്നെ അണക്കെട്ടിലെ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിക്കൊപ്പമെത്തുമെന്നാണ് റിപ്പോര്‍ട്ട്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 20 ലക്ഷം ലിറ്റര്‍ ജലമാണ്. നിലവില്‍ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പുറത്തേക്ക് ഒഴുക്കുന്നത് 15 ലക്ഷം ലീറ്റര്‍ വെള്ളവും. വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതല്‍ കൂടുതല്‍ ജലം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss