|    Nov 15 Thu, 2018 9:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടുക്കി ഡാം: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി അഗ്‌നിശമന സേന

Published : 1st August 2018 | Posted By: kasim kzm

കൊച്ചി: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി അഗ്നിശമന സേന. അണക്കെട്ട് തുറന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തി തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നതെന്ന് അഗ്നിശമന സേന ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍ പ്രസാദ് പറഞ്ഞു. ഇടുക്കിയിലും എറണാകുളം ജില്ലയിലെ ആലുവയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അണക്കെട്ട് തുറന്നാല്‍ വെള്ളമെത്തുന്ന പ്രദേശങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനയുടെ 360 ജീവനക്കാരെ വിന്യസിച്ചു. ഇടുക്കിയില്‍ 140 ഉദ്യോഗസ്ഥരെയും എറണാകുളത്ത് 220 പേരെയുമാണ് നിയോഗിച്ചിരിക്കുന്നത്. 11 സ്‌കൂബാ വാനുകള്‍, 16 ആംബുലന്‍സുകള്‍, 15 റബര്‍ ഡിങ്കികള്‍, 18 ഇന്‍ഫ്‌ളേറ്റബിള്‍ ടവര്‍ ലൈറ്റുകള്‍, 50 ചെയിന്‍സോ കൂടാതെ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ്, സ്‌കെച്ചര്‍ എന്നിവയും ജില്ലകളിലെ വിവിധ സെക്ടറുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. 50 സ്‌കൂബാ ടീമിനെയും തയ്യാറാക്കിനിര്‍ത്തിയിട്ടുണ്ട്. അവധിയില്‍ പോയ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഗ്നിശമന സേനയുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നമ്പറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss