|    Aug 15 Wed, 2018 6:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടുക്കി: ജലനിരപ്പ് 2,398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍

Published : 3rd August 2018 | Posted By: kasim kzm

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,398 അടി എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതിമന്ത്രി എം എം മണി. ഡാം തുറക്കുന്നതു സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിനു മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയപ്രകാരം കെഎസ്ഇബി, ഡാം സേഫ്റ്റി അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴയുടെ തോതിനും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനും കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതിനാലാണ് ഡാം തുറക്കുന്നത് ജലനിരപ്പ് 2,398 അടിയെത്തുമ്പോള്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കി മാത്രമേ ഷട്ടര്‍ തുറക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss