|    Aug 17 Fri, 2018 6:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടുക്കി: ജലനിരപ്പില്‍ നേരിയ വര്‍ധന മാത്രം

Published : 4th August 2018 | Posted By: kasim kzm

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന മാത്രം. വെള്ളിയാഴ്ച രാവിലെ ഏഴിന് ജലനിരപ്പ് 2396.24 അടിയായിരുന്നത് ഉച്ചയ്ക്ക് ഒന്നിന് 0.04 അടി വര്‍ധിച്ച് 2396.28ലെത്തി. വൈകുന്നേരം ആറു വരെ ജലനിരപ്പില്‍ പിന്നീട് മാറ്റമുണ്ടായില്ല. ഡാമിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച 32.792 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തിയിരുന്നു. വ്യാഴാഴ്ച ഇത് 18.908 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമായും കുറഞ്ഞു. മൂലമറ്റം പവര്‍ഹൗസില്‍ ദിവസവും 15 ദശലക്ഷം യൂനിറ്റിന് മേല്‍ വൈദ്യുതി ഉല്‍പാദനം നടത്തുന്നുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും കുറഞ്ഞിട്ടുണ്ട്. സംഭരണശേഷിയുടെ 92.15 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss