|    Nov 21 Wed, 2018 9:16 am
FLASH NEWS

ഇടുക്കി കലക്ടറേറ്റില്‍ വീട്ടമ്മയുടെ ആത്മഹത്യാശ്രമം പോലിസ് തടഞ്ഞു

Published : 4th August 2018 | Posted By: kasim kzm

ചെറുതോണി: പോലിസ് കള്ളകേസില്‍ക്കുടുക്കിയെന്ന് ആരോപിച്ച് ലോട്ടറി വില്‍പ്പനക്കാരിയായ വീട്ടമ്മ നടത്തിയ ആത്ഹമത്യാ ശ്രമം പോലിസ് തടഞ്ഞു. ഇടുക്കി സ്വദേശിനി അരുവിക്കല്‍ സാലി(42)യാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഇടുക്കി കലക്്ടറേറ്റിലെ പോലിസ് ആസ്ഥാനത്ത് ആത്മഹത്യാ ശ്രമം നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ മുന്‍കൂട്ടി വിവരം അറിയിച്ചതിന് ശേഷമാണ് സാലി ഉദ്യമത്തിന് ഒരുങ്ങിയത്. മാധ്യമപ്രവര്‍ത്തകര്‍ വിവരം പോലിസിനെ അറിയിച്ചു. ഇതിനാല്‍ കലക്്ടറേറ്റ് കവാടത്തില്‍ വനിതാ പോലിസടക്കം ജാഗ്രതയോടെ നിലയുറപ്പിച്ചു.
ഉച്ചയോടെ ടാക്‌സി ഓട്ടോറിക്ഷയില്‍ കലക്്ടറേറ്റ് കവാടത്തില്‍ വന്നിറങ്ങിയ സാലി പോലിസിനെ കണ്ടയുടനെ അര ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയില്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്ത് ഒഴിച്ചു. ഉടനെ പോലിസുകാര്‍ ഇവരുടെ ശരീരത്ത് വെള്ളം ഒഴിച്ചതിന് ശേഷം ബലപ്രയോഗത്തോടെ കുപ്പി പിടിച്ചുവാങ്ങി. പോലിസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സാലിക്ക് പ്രാഥമിക ചികില്‍സ നല്‍കി. ആശുപത്രിയി ല്‍ രണ്ട് വനിത പോലിസിനെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച്ച ഇടുക്കിഡാം ടോപ്പില്‍വച്ച് സാലി മറ്റെരാളുമായി ഉണ്ടായ വഴക്കില്‍ ഇരു കക്ഷികള്‍ക്കും എതിരെ പോലിസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് സാലിക്ക് സമന്‍സ് ലഭിച്ചു. തനിക്കെതിരെ കള്ളക്കേസാണ് പോലിസ് എടുത്തതെന്നും ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് സാലിയുടെ ആരോപണം. പോലിസ് മേധാവിയുടെ മുന്നില്‍ കിടന്ന് മരിക്കാനാണ് വന്നതെന്നും തന്നെ തടയരുതെന്നും ബലപ്രയോഗത്തിനിടയില്‍ സാലി പറഞ്ഞുകൊണ്ടിരുന്നു. ആത്മഹത്യശ്രമത്തിന് പോലിസ് കേസെടുത്തിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss