|    Apr 28 Fri, 2017 9:34 pm
FLASH NEWS

ഇടുക്കി എന്‍ജിനീയറിങ് കോളജ് പൂര്‍ണമായും സജ്ജമാക്കും: മന്ത്രി

Published : 22nd November 2016 | Posted By: SMR

ഇടുക്കി: എന്‍ജിനീയറിങ് കോളജ് പൂര്‍ണമായും സജ്ജമാക്കാന്‍ എല്ലാവിധ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു. കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം എന്‍ജിനീയറിങ് കോളജിന് അനുവദിച്ച എട്ടു കോടി രൂപ ഡിസംബറില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോളജിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച നിയുക്തമന്ത്രി എം എം മണി എംഎല്‍എ പറഞ്ഞു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെംബര്‍ അമ്മിണി ജോസ് പി.ഡബ്ല്യൂ.ഡി എക്‌സി. എന്‍ജിനീയര്‍ എം ടി സാബു, പ്രിന്‍സിപ്പല്‍ ഡോ. പി വിജയന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ആബേല്‍ എബ്രഹാം, ഡോ.എം ജെ ജലജ, കെ എ ജോസഫ്, കെഎച്ച്എം യൂസഫ് മൗലവി സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day