|    Oct 23 Tue, 2018 12:56 pm
FLASH NEWS

ഇടുക്കി അടിച്ചുകൂട്ടിയത് 1,01723 ഗോള്‍

Published : 28th September 2017 | Posted By: fsq

 

തൊടുപുഴ: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ മാമാങ്കത്തോട് അനുബന്ധിച്ച് ഇടുക്കിയിലെ ഗോള്‍ നിറയ്ക്കല്‍ കാംപയിനില്‍ അടിച്ചു കൂട്ടിയത് 1,01,723 ഗോള്‍. ചരിത്ര നിമിഷത്തില്‍ പങ്കാളിയായി ഗോളടിക്കാന്‍ ഇന്നലെ വൈകീട്ട് മൂന്നുമുതല്‍ ഏഴുവരെ ജില്ലയില്‍ എത്തിയ കായിക പ്രമികളുടെ എണ്ണമാണിത്.ജില്ലയിലെ 52 പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന നഗരസഭകളും മറ്റ്  വിവിധ കേന്ദ്രങ്ങളും ഉള്‍പ്പടെ 200 സെന്ററുകളാണ് ജില്ലയില്‍ വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിക്കായി സജമാക്കിയത്. വിഐപി കേന്ദ്രമായിരുന്ന തൊടുപുഴ 11,594 ഗോളുമായി ജില്ലയില്‍ മികച്ചു നിന്നു. സംസ്ഥാനത്ത് ഗോള്‍ നിലയില്‍ അഞ്ചാം സ്ഥാനം നേടാനും ഇടുക്കിക്ക് കഴിഞ്ഞു. ലോകകപ്പ് മല്‍സരത്തിലെ ആറു വേദികളിലൊന്നായ കൊച്ചിയില്‍ മല്‍സരം എത്തുന്നതിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും യുവജനകാര്യ വകുപ്പും ചേര്‍ന്നാണ് ‘ വണ്‍ മില്യണ്‍ ഗോള്‍ ‘ പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപാലിറ്റികള്‍, കോര്‍പറേഷനുകള്‍, സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പത്തു ലക്ഷം ഗോള്‍ അടിക്കുന്നതായിരുന്നു കാംപയിന്റെ ലക്ഷ്യം.  ജില്ലയിലെ പ്രധാന വേദിയായ തൊടുപുഴയില്‍ ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്, ജില്ലാ കലക്ടര്‍ ആര്‍. ഗോകുല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ്, യുവജന ക്ഷേമബോര്‍ഡ് മെംബര്‍ ഡീന്‍ കുര്യാക്കോസ്, മുനിസിപ്പല്‍ ജനപ്രതിനിധികള്‍, വിവിധ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ തൊടുപുഴയിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഗോള്‍ നിറയ്ക്കലില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss