|    Jan 23 Mon, 2017 8:22 pm
FLASH NEWS

ഇടുക്കിയില്‍ രണ്ടിടത്ത് തീപ്പിടിത്തം

Published : 5th April 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി ചെറുതോണിക്ക് സമീപം രണ്ടിടത്ത് തീപ്പിടിത്തം. ഇന്നലെ വൈകുന്നേരമാണ് അര മണിക്കൂറിനുള്ളില്‍ രണ്ടിടങ്ങളില്‍ തീപിടിച്ചത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആദ്യ തീപിടിത്തം. ജില്ല ബാങ്കിന്റെ ശാന്തിഗ്രാമിലുള്ള ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് തീപടര്‍ന്നത്. ഇടുക്കിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി അരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇവിടെ അടിക്കാടും ചെറുമരങ്ങളും കത്തി നശിച്ചു. അഗ്നിശമന സേന ഇവിടെ നില്‍ക്കുമ്പോള്‍ തന്നെയാണ് മൂന്നരയോടടുത്ത് പൈനാവ് താന്നിക്കണ്ടം റോഡിന് സമീപം വനത്തിന് തീപിടിക്കുന്നത്. അമല്‍ജ്യോതി പബ്ലിക് സ്‌കൂളിന് സമീപമാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്‌സ് സംഘവും വനം വകുപ്പും ചേര്‍ന്നാണ് ഇവിടെ തീ അണച്ചത്. അരയേക്കറോളം കത്തി നശിച്ചു. സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ജയിംസ് ജോര്‍ജ്, ഉദ്യോഗസ്ഥരായ അനീഷ്, വിപിന്‍ പി എസ്, ഷാജി പി ടി, റോയി തോമസ്, ജിബിന്‍ പി വി, ടോണ് ജെ, മനോജ് നാരായണന്‍, മനു അരവിന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് രണ്ടിടങ്ങളിലും തീ അണച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക