|    Jan 17 Tue, 2017 12:32 pm
FLASH NEWS

ഇടുക്കിയില്‍ മരംവീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു

Published : 1st July 2016 | Posted By: mi.ptk

rain

ഇടുക്കി:  ഇടുക്കി കുഞ്ചിത്തണ്ണിയിലെ ഏലത്തോട്ടത്തില്‍ മരം വീണ് തോട്ടം തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. പുഷ്പ(45),പാണ്ടിയമ്മ(42),മേഴ്‌സി മാത്യു(44) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ കുഞ്ചിത്തണ്ണി നെല്ലിക്കോട് ജോണ്‍സണ്‍ എസ്‌റ്റേറ്റില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീകളുടെ ദേഹത്തേയ്ക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് വീശുന്ന ശക്തമായ കാറ്റാണ് മരം മറിഞ്ഞ് വീഴാന്‍ കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക