|    Oct 24 Wed, 2018 11:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നു

Published : 20th August 2018 | Posted By: kasim kzm

തന്നെഇടുക്കി: 2402.3 അടിയായി ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്ന ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു. അതേസമയം, ചെറുതോണി അണക്കെട്ടിന്റെ 1, 5 നമ്പര്‍ ഷട്ടറുകള്‍ താഴ്ത്തി. 2, 3, 4 നമ്പര്‍ ഷട്ടറുകള്‍ 2.3 മീറ്റര്‍ വീതം ഉയര്‍ത്തിവച്ചിരിക്കുകയാണ്.
സെക്കന്‍ഡില്‍ എട്ടു ലക്ഷം ലിറ്ററില്‍ നിന്ന് ഏഴു ലക്ഷം ലിറ്ററായി ജലമൊഴുക്കിവിടുന്നത് കുറച്ചിട്ടുണ്ട്. 4.5 സെ.മീ. മഴയാണ് ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 7.18 ലക്ഷം ലിറ്ററാണ്. സെക്കന്റില്‍ 1.15 ലക്ഷം ലിറ്റര്‍ മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നു. 1.452 കോടി യൂനിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ ഉല്‍പാദനം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 140 അടിയിലേക്കു താഴ്ന്നു. സെക്കന്‍ഡില്‍ 2,200 ക്യുബിക് അടി (62297 ലിറ്റര്‍) വെള്ളമാണ് ഇപ്പോള്‍ ഇടുക്കിയിലേക്ക് ഒഴുകുന്നത്.
അതേസമയം, ഇടുക്കിയില്‍ മഴ കുറഞ്ഞിട്ടും കെടുതികള്‍ തുടരുകയാണ്. ജില്ലയുടെ വിവിധ മേഖലകളില്‍ ഉരുള്‍ പൊട്ടിയും മണ്ണിടിഞ്ഞും കാണാതായ നിരവധി പേര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. മൂന്നാര്‍, ചെറുതോണി, അടിമാലി, മറയൂര്‍, ജില്ലാ ആസ്ഥാന മേഖലയായ പൈനാവ് മേഖലകളിലേക്കുള്ള റൂട്ടുകളില്‍ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കാനായിട്ടില്ല.
ആസ്ഥാന പട്ടണമായ ചെറുതോണിയില്‍ നിന്ന് എറണാകുളം, കട്ടപ്പന, കുമളി, തൊടുപുഴ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചെറുതോണി കട്ടപ്പന റൂട്ടില്‍ ഒന്നര കിലോമീറ്ററില്‍ അധികം റോഡ് പൂര്‍ണമായും ഒലിച്ചുപോയി. തിട്ടപ്പെടുത്താനാവാത്ത നഷ്ടമാണ് ചെറുതോണി ടൗണില്‍ മാത്രമുള്ളത്. വെള്ളപ്പാച്ചിലില്‍ മൂന്നുനിലക്കെട്ടിടം ഉള്‍പ്പെടെ 30ലധികം കെട്ടിടങ്ങള്‍ തകര്‍ന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss