|    Feb 21 Wed, 2018 11:15 am

ഇടുക്കിയില്‍ ഇരുപതിലേറെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴി തുറന്നു

Published : 30th December 2017 | Posted By: kasim kzm

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തില്‍ ഇരുപതിലേറെ എല്‍ഇഡി മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
എല്‍ഇഡി ബള്‍ബുകളായതിനാല്‍ കുറഞ്ഞ വാട്ട്‌സില്‍ കൂടുതല്‍ പ്രകാശപൂരിതമാക്കുന്നതിനും ഏറ്റവും കുറഞ്ഞ വൈദ്യുത ചാര്‍ജ്ജില്‍ പ്രവര്‍ത്തിപ്പിക്കുവാനുമാകും. അഞ്ച് വര്‍ഷമാണ് ലൈറ്റുകളുടെ ഗ്യാരണ്ടി പീരിയഡായി നിശ്ചയിച്ചിട്ടുള്ളത്. വൈദ്യുത ചാര്‍ജ്ജും തുടര്‍ന്നുള്ള മെയിന്റനന്‍സും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും.
രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കൂടുതല്‍  സുരക്ഷിതത്ത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന ജംഗ്ഷനുകളില്‍ ലൈറ്റുകള്‍ സ്ഥിപിച്ചത്. കട്ടപ്പന നഗരസഭയില്‍ പാറക്കടവ്, നരിയംപാറ, മേട്ടുക്കുഴി, വാഴവര, വള്ളക്കടവ് കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എട്ടാംമൈല്‍, കൊച്ചുകാമാക്ഷി, പുഷ്പഗിരി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍, വാത്തിക്കുടി പഞ്ചായത്തില്‍ മന്നാത്തറ, പെരുംതൊട്ടി, രാജമുടി കോളേജ് ജംഗ്ഷന്‍, വാഴത്തോപ്പ് പഞ്ചായത്തില്‍ അശോകക്കവല, മണിയാറന്‍കുടി, മുസ്ലീംപള്ളിക്കവല, കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ജംഗ്ഷന്‍, മുക്കുടം, പണിക്കന്‍കുടി സ്‌കൂള്‍ ജംഗ്ഷന്‍, പെരിഞ്ചാംകുട്ടി, മരിയാപുരം പഞ്ചായത്തില്‍ വിമലഗിരി, കൊച്ചുകരിമ്പന്‍ എന്നിവിടങ്ങളിലുമാണ് പുതിയ മിനി ഹൈമാസ്റ്റുകള്‍ പ്രവര്‍ത്തന സജ്ജമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss