|    Sep 26 Tue, 2017 10:00 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

Published : 23rd July 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ജില്ലയിലെ ജനങ്ങള്‍ ഒന്നാകെ മെഡിക്കല്‍ കോളജ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയാണ്. അംഗീകാരം പുനസ്ഥാപിച്ചുകിട്ടുന്നതിന് അപ്പീല്‍ കൊടുക്കേണ്ട അവസാന തിയ്യതി ഇന്നലെയായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല. യുഡിഎഫ് പ്രതിനിധികള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണു ഹര്‍ത്താലിനു നിര്‍ബന്ധിതമായതെന്നു നേതാക്കള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക