|    Jan 25 Wed, 2017 3:06 am
FLASH NEWS

ഇടുക്കിയില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍

Published : 15th October 2016 | Posted By: SMR

തൊടുപുഴ: കേരളത്തിലെ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയിലാണ് എന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മരുന്നുകടകള്‍, ആശുപത്രികള്‍, മരണാനന്തര ചടങ്ങുകള്‍, വിവാഹം, ഉത്സവങ്ങള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. മുട്ടത്തു നടക്കുന്ന സിബിഎസ്ഇ കലോത്സവത്തെയും തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ മേഖലാ സമ്മേളനത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക