|    Oct 17 Tue, 2017 6:54 pm
FLASH NEWS

ഇടുക്കിയിലെ കൊലുമ്പന്‍ സമാധി നവീകരണം വാഗ്ദാനത്തിലൊതുങ്ങി

Published : 28th July 2016 | Posted By: SMR

പാറേമാവ്: ഇടുക്കി ജില്ലാ ആസ്ഥാനത്തിനു സമീപം പാറേമാവിലുള്ള കൊലുമ്പന്‍ സമാധി നവീകരണം വാഗ്ദാനത്തിലൊതുങ്ങി. സമാധിക്കു മുന്നില്‍ കെഎസ്ഇബി ടിക്കറ്റ് കൗണ്ടറും ഗേറ്റുകളും സ്ഥാപിച്ചു. അണക്കെട്ടിനോട് ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കായി നിര്‍മിച്ച കോട്ടേജുകളും ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ചു. എന്നാല്‍ പ്രധാന പാതയോരത്തെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കൊലുമ്പന്‍ സമാധി  നവീകരിക്കാന്‍ മാത്രം നടപടിയുണ്ടായിട്ടില്ല.
തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ഇവിടെ അനുഗ്രഹം തേടിയെത്തുന്ന പതിവുണ്ട്. ഇതിനുശേഷമാണ് ഇവര്‍ തൊട്ടടുത്തുള്ള കലക്ടറേറ്റില്‍ പത്രികകള്‍ സമര്‍പ്പിക്കുന്നത്. കൊലുമ്പന്‍ സമാധി നവീകരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന ഇവര്‍ ഇവിടേക്ക് പിന്നെ തിരിഞ്ഞു നോക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴാണ്. 2010 നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാംവട്ടം അങ്കത്തിനിറങ്ങിയ റോഷി അഗസ്റ്റിന്‍ എംഎല്‍എ കൊലുമ്പന്‍ സമാധി നവീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.  ആദ്യ ബജറ്റില്‍ തന്നെ 5 ലക്ഷം രൂപ നവീകരണത്തിനായി മാറ്റിവച്ച് കൈയ്യടിയും നേടി.  എന്നാല്‍, പിന്നീടങ്ങോട്ട് നടപടിയൊന്നും ഉണ്ടായില്ല.  യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കൊലുമ്പന്‍ സമാധിയില്‍ പൂന്തോട്ടവും പാര്‍ക്കും ഉയരുമെന്ന പ്രഖ്യാപനവും ഇദ്ദേഹം നടത്തി. എന്നാല്‍ നടപടികള്‍ മാത്രമുണ്ടായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക