|    Oct 19 Fri, 2018 6:37 pm
FLASH NEWS

ഇടുക്കിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം : റോഷി അഗസ്റ്റിന്‍

Published : 19th September 2017 | Posted By: fsq

 

ചെറുതോണി: കാലവര്‍ഷക്കെടുതി ശക്തമായതോടെ ജില്ലയിലുടെനീളം മരണങ്ങളുള്‍പ്പെടെ വ്യാപകമായി നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.  കാലവര്‍ഷത്തില്‍ പൂര്‍ണമായും നിരവധി വീടുകള്‍ തകരുകയും വാസയോഗയമല്ലാതായിത്തീരുകയും ചെയ്തിരിക്കുകയാണ്. നിരവധി ആളുകളുടെ കൃഷി ഭൂമിയും വളര്‍ത്തുമൃഗങ്ങള്‍ക്കും നാശം സംഭവിച്ചതിലൂടെയുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പ്രധാന റോഡുകളുള്‍പ്പെടെ നിരവധി റോഡുകളാണ് ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തെ നേരിടുന്നതിനായി ജില്ലയ്ക്കു വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് റോഷി അഗസ്സിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പും കൃഷി വകുപ്പും നല്‍കി വരുന്ന നിലവിലുള്ള ദുരിതാശ്വാസ സഹായം നാശനഷ്ടങ്ങളുടെ അളവുവെച്ച് തീര്‍ത്തും അപര്യാപതമാണ്. ഇതോടൊപ്പം സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് വീട് വെച്ചവര്‍ക്ക് വീണ്ടും വീടുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമവ്യവസ്ഥകള്‍ പ്രതികൂലമാണ്. കാലവര്‍ഷം മൂലം നാശനഷ്ടങ്ങള്‍ ശക്തമായിരുന്ന മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക സഹായം ജില്ലക്ക് അനുവദിച്ചിരുന്നു. ഇതിലൂടെയാണ് ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ച് ഗതാഗതയോഗ്യമാക്കിത്തീര്‍ത്തത്. വീടുകള്‍ നശിച്ചതിനെത്തുടര്‍ന്ന് സ്വന്തം വീടുകളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിതാമസിപ്പിച്ചിട്ടുള്ളവര്‍ക്ക് സൗജന്യ റേഷനും മരുന്നുമുള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണം. മഴക്കാലം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്തനിവാരണ സേനയുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ ലഭ്യമാകത്തക്കവിധം കൂടുതല്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss