|    Nov 15 Thu, 2018 1:39 pm
FLASH NEWS

ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്ക് ; 15 ഓളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു

Published : 5th June 2017 | Posted By: fsq

 

ഹരിപ്പാട്: കരുവാറ്റ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കീച്ചേരില്‍ കോളനി ഭാഗത്താണ് ഇന്നലെ പകല്‍ 12 മണിയോടെ ശക്തമായ ഇടിമിന്നലുണ്ടായത്. കീച്ചേരില്‍ പടീറ്റതില്‍ ഷാജി (42), ഭാര്യാമാതാവ് രത്‌നമ്മ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന്റെ അടുക്കള, ചിമ്മിനി എന്നിവക്ക് പൊട്ടലുണ്ടായി. ഇവരുടെ വീട്ടിലെ കാലിതൊഴുത്തും മിന്നലില്‍ തകര്‍ന്നു. ഇവിടുത്തെ ഫ്രിഡ്ജ്, മിക്‌സി, ടി വി എന്നിവയും നശിച്ചിട്ടുണ്ട് ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സമീപത്തുള്ള കീച്ചേരില്‍ കോളനിയിലെ 15 ഓളം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  മിക്ക വീടുകളിലേയും ഇലക്ട്രിക് വയറിംഗുകളും, ടി വി, ഫ്രിഡ്ജ്, മിക്‌സി തുടങ്ങിയ വൈദ്യുത ഉപകരണങ്ങളും കത്തിനശിച്ചു. കരുവാറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി സുജാത, വാര്‍ഡംഗം കെ സുലോചന, കരുവാറ്റ വില്ലേജ് ഓഫീസര്‍ ബഷീര്‍, കുമാരപുരം വില്ലേജ് ഓഫീസര്‍ ശൈലേഷ് കുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss