|    Oct 20 Fri, 2017 11:58 pm
FLASH NEWS

ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്

Published : 14th October 2016 | Posted By: Abbasali tf

ഇരിട്ടി: മേഖലയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കീഴൂരിലെ ചെങ്കുനി നാരായണന്‍ (60),  പെരുമ്പറമ്പ് സ്വദേശി കുന്നുംപുറത്ത് അനന്തന്‍ (93) എന്നിവര്‍ക്കാണു പരിക്ക്. ശരീരമാസകലം പൊള്ളലേറ്റ നാരായണനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അനന്തനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. ഈ സമയം ശക്തമായ മഴയുണ്ടായിരുന്നു. ടാര്‍പോളിന്‍ മേഞ്ഞ ഷെഡ് തീപിടിച്ച് കിടന്നുറങ്ങുകയായിരുന്ന നാരായണനുമേല്‍ പതിക്കുകയായിരുന്നു. ഷെഡ് പൂര്‍ണമായും കത്തിനശിച്ചു.  സമീപത്തെ വീട്ടിലെ മെയിന്‍ സ്വിച്ചും നശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക