|    Jul 16 Mon, 2018 12:18 pm
Home   >  National   >  

ഇടിമിന്നലെന്ന് സംശയം: ബാങ്കില്‍ മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Published : 7th November 2017 | Posted By: shins

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി കോട്ടക്കാറില്‍ സഹകരണബാങ്കില്‍ മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കോട്ടക്കാര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരായ ഉമേഷ്, സന്തോഷ്, മുന്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സോമനാഥ് എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലേറ്റതാണ് മരണകാരണമെന്നാണ് സൂചന.ബാങ്കിനകത്തെ കന്യൂട്ടറുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പൊട്ടിത്തെറിച്ച നിലയിലാണ്. ഉള്ളാള്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മേഖലയില്‍ ഇന്നലെ മുതല്‍ ഇടിമിന്നലോടു കൂടി ശക്തമായി മഴ പെയ്യുകയാണ്. കാസര്‍കോട് മുടിയാര്‍മല്ലത്ത് മൂന്നുപേര്‍ക്ക് പരിക്കേറ്റു. നാലു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ബദിയടുക്കയില്‍ ഒരു ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss