|    Aug 16 Thu, 2018 11:20 pm
Home   >  Kerala   >  

ഇടിമിന്നലും മഴയും , എട്ടു ജില്ലകള്‍ക്കു ജാഗ്രതാനിര്‍ദേശം

Published : 2nd July 2018 | Posted By: G.A.G

തിരുവനന്തപുരം : ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ടു ജില്ലകള്‍ക്കു ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട് നാലു മണി മുതല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്കാണു മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്. കൂടാതെ, ലക്ഷദ്വീപിന്റെ കിഴക്കുഭാഗത്തും കേരള തീരത്തും&ിയുെ; മത്സ്യബന്ധനത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്കാണു മുന്നറിയിപ്പ് ബാധകം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss