ഇടിമിന്നലില്‍ പോലിസുകാരന് പരിക്കേറ്റു; മരം വീണ് സ്റ്റേഷന് ഭാഗികമായി തകര്‍ന്നു
Published : 11th May 2016 | Posted By: SMR
ചാലക്കുടി: ഇടിമിന്നലില്‍ മലക്കപ്പാറ സ്റ്റേഷനിലെ പോലിസുകാരന് പരിക്കേറ്റു. മലക്കപ്പാറ പോലിസ് സ്റ്റേഷനിലെ സിപിഒയായ രാജേഷ്(38)നാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. സ്റ്റേഷനിലിനകത്തുണ്ടായിരുന്ന രാജേഷ് ഇടിമിന്നലേറ്റതോടെ കുഴഞ്ഞു വീണു. തുടര്‍ന്ന് ചാലക്കുടി സെന്റ്.
ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടയായിരുന്നു സംഭവം. സ്റ്റേഷന് മുന്നില്‍ നിന്നിരുന്ന വന്മരം സ്റ്റേഷന് മുകളിലേക്ക് പിളര്‍ന്ന് വീണു. മരം വീണ് സ്റ്റേഷന്റെ ഒരുഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കമ്പ്യൂട്ടറുകളും, ക്യാമറകളും, ഫോണുകളും ഇടിമിന്നലില്‍ കത്തിനശിച്ചു.
ചിക്ലായി ഭാഗത്ത് കനത്ത കാറ്റില്‍ രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് മരം മറിഞ്ഞുവീണു. അമ്പാടന്‍ ഷാജു, കളിക്കവളപ്പില് മോഹന്‍ എന്നിവരുടെ വീടിനു മുകളിലേക്കാണ് മരം മറിഞ്ഞത്. വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.