|    Nov 23 Thu, 2017 8:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടിമിന്നലില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് മൂന്ന് ബാങ്ക് ജീവനക്കാര്‍ മരിച്ചു

Published : 8th November 2017 | Posted By: fsq

 

മഞ്ചേശ്വരം: കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി കെസി റോഡ് ബാങ്കില്‍ സുരക്ഷാ ജീവനക്കാരനടക്കം മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടേക്കാര്‍ സര്‍വീസ് സഹകരണ സൊസൈറ്റിയുടെ ജീവനക്കാരായ സോമനാഥ്, സന്തോഷ്, മുന്‍ ജീവനക്കാരന്‍ ഉമേശന്‍ എന്നിവരാണ് മരിച്ച ത്. കഴിഞ്ഞദിവസം രാത്രി ശക്തമായ ഇടിമിന്നലും മഴയുമുണ്ടായിരുന്നു. മിന്നലിനെ തുടര്‍ന്ന് വൈദ്യുതി നിലയ്ക്കുകയും  ഇവര്‍ ബാങ്കിലെത്തി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതായാണ് വിവരം. ശേഷം ഇവിടെ കിടന്നുറങ്ങുകയായിരുന്നു. പിന്നീടുണ്ടായ മിന്നലില്‍ ജനറേറ്റര്‍ പൊട്ടിത്തെറിക്കുകയും ഇതില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുകയും ചെയ്താണ് മരണമെന്നാണ് പ്രാഥമിക നിഗമനം.  പോലിസെത്തി മൃതദേഹങ്ങള്‍ മംഗളൂരു വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബാങ്കിനകത്ത് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക