|    May 24 Wed, 2017 6:06 am
FLASH NEWS

ഇടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവര്‍ കാറോടിച്ചത് മൂന്ന് കിലോമീറ്റര്‍

Published : 21st September 2016 | Posted By: mi.ptk

accident

മഹബൂബ് നഗര്‍: അമിത വേഗത്തിലെത്തിയ കാറിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി ഡ്രൈവര്‍ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്‍. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. റോഡ് മുറിച്ചുകടക്കവെ തൊഴിലാളിയായ ശ്രീനിവാസലു(38)വിനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് കാറിന്റെ മുകളില്‍ വീണ് ചോരയൊലിക്കുന്ന ശ്രീനിവാസലുവിനെയും കൊണ്ട് ഡ്രൈവര്‍ മൂന്ന് കിലോമീറ്റര്‍ ദൂരം കാറോടിച്ചു. അപകടം സംഭവിച്ചതിന് ശേഷം കാര്‍ നിര്‍ത്തുന്നതിന് പകരം കൂടുതല്‍ വേഗതയില്‍ കാര്‍ ഓടിച്ച് പോകുകയായിരുന്നു. കാറിന്റെ വിന്റ്‌സ്‌ക്രീനിലൂടെ രക്തം ഒലിച്ചിറങ്ങിയിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പിന്നീട് അതുവഴി കടന്നുപോയ ബൈക്ക് യാത്രികര്‍ സംഭവം പോലീസില്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തിയാണ് കാര്‍ നിര്‍ത്തിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് നിര്‍ത്തിയെങ്കിലും കാറുപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. ഹൈദരാബാദ് വ്യവസായി കിസ്തപതി  ചന്ദ്രകലയുടെ ഉടമസ്ഥതയിലുള്ള കാര്‍ രാജശ്രീ റെഡ്ഡിയാണ് ഓടിച്ചിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

More News…

ബിജെപി സമ്മേളനത്തിന്റെ സ്വാഗത സംഘത്തില്‍ മുസ്ലിം ലീഗ് ഓഫിസ് സെക്രട്ടറിയുടെ ഭാര്യയും

മേഘസ്‌ഫോടനവും മണ്ണാങ്കട്ടയുമല്ല, പശുക്കടവിലെ ദുരന്തം ഖനനമാഫിയയുടെ സൃഷ്ടി, തുറന്നു പറയാന്‍ ധൈര്യമില്ലാതെ ഉദ്യോഗസ്ഥര്‍

അഴിമതിക്കേസ് പ്രതികള്‍ക്കായി വിജിലന്‍സ് ഓഫിസുകളിലും ലോക്കപ്പ്

ബൈക്ക് യാത്രികര്‍ക്ക് പോലിസിന്റെ മര്‍ദ്ദനം: ഫോട്ടോയെടുത്തയാളെ കസ്റ്റഡിയിലെടുത്തു

കിലോ 1200രൂപ വരെ, കാന്താരിമുളകിന് വിലകൂടുന്നതിന്റെ രഹസ്യമിതാ

കടലാസു സഞ്ചി നിര്‍മിച്ച് പാവങ്ങളുടെ വയറ്റത്തടിക്കുമോ ആപ്പിള്‍ ?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day