|    Jul 16 Mon, 2018 2:35 pm
FLASH NEWS

ഇടിച്ചശേഷം നിര്‍ത്താതെ പോയ ഓട്ടോ ടാക്‌സി പിന്തുടര്‍ന്ന് തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ കസ്റ്റഡിയില്‍

Published : 27th September 2017 | Posted By: fsq

 

തിരുവല്ല: ഓട്ടോയില്‍ ഇടിച്ചശേഷം നിര്‍ത്താതെ കടന്നുകളഞ്ഞ ഓട്ടോ ടാക്‌സി മൂന്നു കിലോമീറ്റര്‍ പിന്തുടര്‍ന്ന് ഓട്ടോയിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി തല്ലിത്തകര്‍ത്തു. ഇന്നലെ വൈകീട്ട്് തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ പാലിയേക്കര ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമായിരുന്നു സംഭവം. ഇതോടെ അരമണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ പോലിസ് അക്രമസംഭവത്തിലെ രണ്ടുപേരും കസ്റ്റഡിയിലെടുത്തു. മേപ്രാല്‍ കൈതവന കിഴക്കേതില്‍ അജീഷ് (31), പുരമുറ്റം പുത്തന്‍പറമ്പില്‍ അജിത് കുമാര്‍ (26) എന്നിവരെയാണ്് പോലിസ് പിടികൂടിയത്. ചാത്തങ്കരി ജങ്്ഷനില്‍ വച്ച് ഓട്ടോയിലിടിച്ച ഓട്ടോ ടാക്‌സിയാണ് പാലിയേക്കരയില്‍ തടഞ്ഞ് ചില്ല് തകര്‍ത്തത്. ഓട്ടോ ടാക്‌സി തടഞ്ഞതിനെ തുടര്‍ന്ന് ടാക്‌സിയിലുണ്ടായിരുന്നവരും അക്രമത്തിനെത്തിയവരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss