|    Mar 23 Thu, 2017 11:38 pm
FLASH NEWS
Home   >  Sports  >  Others  >  

ഇടിക്കൂട്ടില്‍ വികാസ് വിജയത്തോടെ തുടങ്ങി

Published : 11th August 2016 | Posted By: SMR

ഷൂട്ടിങില്‍ ഉന്നം പിഴച്ചെങ്കിലും ബോക്‌സിങി ല്‍ ഇന്ത്യ റിയോയില്‍ ജയത്തോടെ തന്നെ തുടങ്ങി. ഇന്ത്യക്കുവേണ്ടി ആദ്യമായി ബോക്‌സിങ് റിങിലിറങ്ങിയ വികാസ് കൃഷന്‍ ജയം കൊയ്തു.
75 കിഗ്രാം മിഡില്‍വെയ്റ്റ് ഇനത്തില്‍ അമേരിക്കയുടെ ചാള്‍സ് കോണ്‍വെലിനെയാണ് ഇന്ത്യ ന്‍ താരം 3-0നു തകര്‍ത്തത്. ജയത്തോടെ വികാസ് പ്രീക്വാ ര്‍ട്ടറില്‍ ഇടംനേടുകയും ചെയ്തു.
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള 24കാരനായ വികാസിനു മുന്നില്‍ കന്നി ഒളിംപിക്‌സിനിറങ്ങിയ കോണ്‍വെലിനു മറുപടിയുണ്ടായിരുന്നില്ല. മൂന്നു റൗണ്ടുകളടങ്ങിയ മല്‍സരത്തില്‍ 30-27, 29-28, 28-29 എന്നീ സ്‌കോറിനാണ് വികാസ് വെന്നിക്കൊടി പാറിച്ചത്.
2014ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ വികാസ് ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഓന്‍ഡെര്‍ സിപാലുമായി ഏറ്റുമുട്ടും.

(Visited 43 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക