|    Sep 25 Mon, 2017 6:51 pm
FLASH NEWS

ഇടവെട്ടി ബാലവിവാഹം; പ്രതികള്‍ ഒളിവിലെന്ന് പോലിസ് റിപോര്‍ട്ട്

Published : 1st October 2016 | Posted By: Abbasali tf

തൊടുപുഴ: പതിനാലര വയസുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്ന സംഭവത്തില്‍ പോലിസ് ജില്ലാ ചൈ ല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പ്രാഥമിക വിവര റിപോര്‍ട്ട് സമര്‍പ്പിച്ചു.  ഇന്നലെ രാവിലെ 11നാണ് റിപോര്‍ട്ട് നല്‍കിയത്. കമ്മിറ്റി ചെയര്‍മാന്‍ അന്ത്യശാസനം നല്‍കിയ ശേഷമാണ് പോലിസ് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായത്. പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. പെണ്‍കുട്ടി രണ്ടുതവണ മൊഴിമാറ്റിയതിനെ തുടര്‍ന്ന് ദേവികുളം മജിസ്‌ട്രേറ്റിനോട് 164 പ്രകാരം മൊഴിയെടുക്കാന്‍ ജില്ലാ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മൊഴിയെടുപ്പ് നടന്നിട്ടില്ല. സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും ബാലവിവാഹത്തെ നിസ്സാരവല്‍ക്കരിക്കുന്ന സമീപനമാണ് പോലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്.  നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് പെണ്‍കുട്ടി ഫോ ണ്‍ വിളിച്ചറിയിച്ചെന്ന തൊടുപുഴ പോലിസ് വനിതാ സെല്ലിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ശിശുക്ഷേമ സമിതി കേസെടുത്ത് അന്വേഷണ റിപോര്‍ട്ട് ഏഴുദിവസത്തിനുള്ളി ല്‍ നല്‍കണമെന്ന് പോലിസിന് നിര്‍ദേശം നല്‍കിയത്.  ആ റിപോര്‍ട്ടാണ് ഇന്നലെ ലഭിച്ചത്.  പെണ്‍കുട്ടി വിവാഹം നടന്നതായിട്ടാണ് പോലിസിനെ അറിയിച്ചത്. ചോദിച്ചപ്പോള്‍ വിവാഹത്തിന്റെ വാക്കുറപ്പിക്കലാണെന്നും വിവാഹം ഉറപ്പിച്ചവര്‍ വളയിട്ട് തന്നുവെന്നും പെണ്‍കുട്ടി ശിശുസംരക്ഷണ സമിതിയില്‍ വിശദീകരിച്ചു. 18 വയസിന് ശേഷം കല്യാണം നടത്താമെന്നായിരുന്നു പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക