|    Jan 17 Tue, 2017 8:13 am
FLASH NEWS

ഇടവെട്ടിയിലെ ബാലവിവാഹം: പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം

Published : 27th August 2016 | Posted By: SMR

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തില്‍  പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം.ഉന്നത രാഷ്ട്രീയ സമ്മര്‍ദമാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്.സംഭവം വിവാദമായതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് റിപോര്‍ട്ട് നല്‍കാന്‍ പോലിസ് വൈകിയതായും ആക്ഷേപമുണ്ട്.ശിശുസംരക്ഷണ സമിതിയ്ക്ക് പ്രാഥമികമായ വിവരം മാത്രമാണ് ഇപ്പോള്‍ പോലിസ് നല്‍കിയിരിക്കുന്നത്.സംഭവം നടന്നിട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും വിശദമാ റിപോര്‍ട്ട് പോലിസ് നല്‍കിയിട്ടില്ല.സംഭവം നടന്നിട്ട് ഇന്ന് 11 ദിവസം പിന്നിട്ടു.
വിവാഹം കഴിച്ചയാളുടെ വീട്ടില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി കൂട്ടൂകാരിയുടെ വീട്ട—ലെത്തി വിവരം വനിതാസെല്ലില്‍ അറിയിക്കുകയായിരുന്നു. പതിനാലര വയസുള്ള പെണ്‍കുട്ടി തന്നെയാണ് വനിതാ സെല്ല് എസ്‌ഐയുടേയും,സിഡബ്ല്യുസി അംഗത്തിന് മുന്നിലും മൊഴി നല്‍കിയത്.ഭയം മൂലം പെണ്‍കുട്ടി മാനസികമായി തകര്‍ന്നുവെന്നാണ് ചൈല്‍ഡ് വെല്‍ഫയറില്‍ നിന്നും ലഭിക്കുന്ന വിവരം.
17നു ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് വനിതാ സെല്ലിലേക്ക് പെണ്‍കുട്ടിയുടെ ഫോ ണ്‍കോള്‍ വരുന്നത്. തന്നെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി വിളിച്ചത്.ഉടന്‍ തന്നെ വനിതാസെല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കൊണ്ടു വരികയും സിഡബ്ല്യുസിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ്.
ഇതിനെ തുടര്‍ന്ന് അമ്മ രണ്ടാമത് വിവാഹം കഴിച്ചു.അമ്മയ്ക്ക് മലപ്പുറത്ത് ജോലിയായതിനാല്‍ പെണ്‍കുട്ടിയും അവിടെയായിരുന്നു പഠിച്ചിരുന്നത്.എന്നാല്‍ രണ്ട് മാസം മുമ്പ് തൊടുപുഴയിലേക്ക് വന്ന ഇവര്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു.പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ട്യൂട്ടോറിയല്‍ കോളജില്‍ ചേര്‍ക്കുകയും ചെയ്തു. ഒരു മാസം മുന്‍പാണ് രണ്ടാനച്ഛന്റെ ബന്ധുവായ വെങ്ങല്ലൂര്‍ സ്വദേശിയുമായി വിവാഹം നടത്തുന്നത്.അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ്  വിവാഹത്തിന് സമ്മതിച്ചതെന്ന് പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കിയിരുന്നു.സ്വകാര്യമായാണ് ചടങ്ങുകള്‍ നടത്തിയത്.
ശാരീരികമായി ബന്ധപ്പെടാന്‍ തയ്യാറാകത്തതിനാല്‍ മദ്യപിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി നിരന്തരം വഴക്കിടുമായിരുന്നു.പഠനം നിര്‍ത്തിയതിനാലും പുറംലോകവുമായി ബന്ധമില്ലാത്തതിനാലും പെണ്‍കുട്ടിക്ക് രക്ഷപെടാനും കഴിഞ്ഞില്ല.വാടക വീട്ടില്‍ ഇയാളുമായി എത്തിയ സമയത്താണ് പെണ്‍കുട്ടി രക്ഷപെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക