|    Jul 21 Sat, 2018 8:31 pm
FLASH NEWS

ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് കവര്‍ച്ച; പണം തിരിച്ചടച്ചു

Published : 20th September 2017 | Posted By: fsq

 

അഞ്ചല്‍:ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും കവര്‍ന്നതായി കണ്ടെത്തിയ പണം ബാങ്കില്‍തിരിച്ചടച്ചു. കഴിഞ്ഞയാഴ്ചയാണ്  സാമ്പത്തിക തിരിമറി നടന്നതായ വിവരം ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ബാങ്ക് സെക്രട്ടറി കൈപ്പള്ളില്‍ മാധവന്‍ കുട്ടി, അസി. സെക്രട്ടറി എംഎസ് ഗിരിജ എന്നിവരെ ഭരണ സമിതി സസ്‌പെന്റ് ചെയ്യുകയും സെക്രട്ടറിക്കെതിരേ ഭരണ സമിതി അഞ്ചല്‍ പോലിസില്‍ കേസ് നല്‍കുകയുമായിരുന്നു. ബാങ്കിലെ അഴിമതിക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടന്നു വരികയാണ്. ഓഡിറ്റ് ഉദ്യോഗസ്ഥര്‍ കുറവുണ്ടെന്ന് സ്ഥിരീകരിച്ച അന്‍പത് ലക്ഷം രൂപയാണ് പലിശ സഹിതം സെക്രട്ടറിയുടെ ബന്ധു ഇന്നലെ ബാങ്കില്‍ തിരിച്ചടച്ചത്. ഈ വിവരം പോലിസിലും ബന്ധപ്പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥരേയും ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിക്ഷേപകര്‍ക്കോ സഹകാരികര്‍ക്കോ ഇതുമായി ബന്ധപ്പെട്ട് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും തെറ്റായ പ്രചാരണങ്ങളില്‍  വിശ്വസിക്കരുതെന്നും ബാങ്ക് പ്രസിഡന്റ് രാജീവ് കോശി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss