|    Oct 17 Wed, 2018 3:08 pm
FLASH NEWS

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 30 മീറ്റര്‍ ഉപയോഗിച്ച് വികസിപ്പിക്കണം: ഹൈബി ഈഡന്‍

Published : 8th September 2017 | Posted By: fsq

 

കൊച്ചി: ദേശീയപാത 17 ലെ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള പ്രദേശത്ത് ഇതിനകം ഏറ്റെടുത്ത് പാഴായി കിടക്കുന്ന 30 മീറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി 6 വരി പാത നിര്‍മ്മിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. ഇടപ്പള്ളിയില്‍ എന്‍എച്ച് 17 സംയുക്ത സമരസമിതി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത അതോറിറ്റി ഇതിന് സമ്മതിക്കുന്നില്ലെങ്കില്‍  ഈ പാത പ്രത്യേക  കോറിഡോര്‍ ആയി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. ജനങ്ങളെ വീണ്ടും കുടിയിറക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന് അന്തിമ വിജയം വരെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വികസനം ആവശ്യമെങ്കില്‍ ജനങ്ങളെ വീണ്ടും കുടിയിറക്കാതെ തന്നെ ഇരു നിലകളിലായി എലവേറ്റഡ് ഹൈവേ നിര്‍മ്മിക്കാമെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. വീണ്ടും കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ജീവന്‍ കൊടുത്തും ചെറുക്കുമെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് സമര സമിതി ജില്ലാ ചെയര്‍മാന്‍ ഹാഷിം ചേന്നാമ്പിള്ളി പറഞ്ഞു. ജില്ലയിലുടനീളം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും വരും ആഴ്ചകളില്‍ ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കും. പി എ അബ്ദുല്‍ ലത്തീഫ്   അദ്ധ്യക്ഷത വഹിച്ചു. സി ആര്‍ നീലകണ്ഠന്‍, കെ വി സത്യന്‍ മാസ്റ്റര്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ആന്റണി,  ഇ വി മുഹമ്മദലി, ടി കെ സുധീര്‍ കുമാര്‍, അബ്ദുല്‍ ഹയ്യ്, ഫ്രാന്‍സിസ് കുളത്തുങ്കല്‍, എം ബി അജയഘോഷ്, പി ജെ മാനുവല്‍, മാത്തപ്പന്‍ കാനപ്പിളളി, കെ പി സാല്‍വിന്‍, രാജന്‍ ആന്റണി,  ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍, സി വി ബോസ്  സംസാരിച്ചു. ടോമി അറക്കല്‍, ജാഫര്‍ മംഗലശേരി, കെ പ്രവീണ്‍, അഷ്‌റഫ് ഇടപ്പള്ളി,  കെ കെ തമ്പി, കെ എസ് സക്കരിയ്യ, പി വി സുഗതന്‍  നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss